ശ​ബ​രി​മ​ല​യി​ല്‍ ഇ​ന്ന് വി​ശേ​ഷാ​ല്‍ ദീ​പാ​രാ​ധ​ന
Saturday, November 28, 2020 10:30 PM IST
ശ​ബ​രി​മ​ല: വൃ​ശ്ചി​ക മാ​സ​ത്തി​ലെ തൃ​ക്കാ​ര്‍​ത്തി​ക നാ​ളാ​യ ഇ​ന്ന് ശ​ബ​രി​മ​ല ശ്രീ​കോ​വി​ല്‍ ദീ​പാ​ല​ങ്കാ​ര​ങ്ങ​ളാ​ല്‍ പ്ര​ഭ​ചൊ​രി​യും. തൃ​ക്കാ​ര്‍​ത്തി​ക നാ​ളി​ല്‍ സ​ന്നി​ധാ​ന​ത്ത് വി​ശേ​ഷാ​ല്‍ ദീ​പാ​രാ​ധ​ന ന​ട​ക്കും. കാ​ര്‍​ത്തി​ക നാ​ളി​ല്‍ മാ​ളി​ക​പ്പു​റ​ത്തും വി​ശേ​ഷാ​ല്‍ ദീ​പാ​രാ​ധ​ന ഉ​ണ്ടാ​യി​രി​ക്കും.

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ ത​ങ്ക അ​ങ്കി ചാ​ര്‍​ത്തി​യു​ള്ള വി​ഗ്ര​ഹ അ​ല​ങ്കാ​രം, വി​ശേ​ഷാ​ല്‍ നെ​യ്‌​വി​ള​ക്ക്, അ​ഷ്ട​ടാ​ഭി​ഷേ​കം, ശ​ത​ക​ല​ശ വ​ഴി​പാ​ട് എ​ന്നി​വ ഉ​ണ്ടാ​കും. കൂ​ടാ​തെ ശ്രീ​കോ​വി​ലി​നു ചു​റ്റും മ​ണ്‍​ചി​രാ​ത് വി​ള​ക്കു​ക​ളും നി​ല​വി​ള​ക്കു​ക​ളും കൊ​ണ്ട് അ​ല​ങ്ക​രി​ക്കും. നി​ത്യ​പൂ​ജ​ക​ള്‍​ക്ക് മാ​റ്റ​മു​ണ്ടാ​കു​ക​യി​ല്ല