മ​ദ്യ​വി​ല്പ​ന​യി​ലെ തി​രി​മ​റി: കോ​ന്നി​യി​ലെ ബാ​ര്‍ ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു
Saturday, November 28, 2020 10:30 PM IST
കോ​ന്നി : വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​ല്‍​പ​ന ന​ട​ത്തി​യ കോ​ന്നി കു​ട്ടീ​സ് ബാ​ര്‍ ഹോ​ട്ട​ൽ എ​ക്‌​സൈ​സ് അ​ട​പ്പി​ച്ചു. മ​ദ്യ​ത്തി​ന്‍റെ വീ​ര്യം സം​ബ​ന്ധി​ച്ച്‌ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഏ​ഴ് മാ​സം മു​ന്പ് ബാ​റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ശേ​ഖ​രി​ച്ച മ​ദ്യ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. കോ​ന്നി എ​ക്സൈ​സ് ഓ​ഫീ​സി​ല്‍ പ​ല​രും വി​ളി​ച്ച് പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ന്നി എ​ക്സൈ​സ് അ​ധി​കൃ​ത​ർ ഇ​തി​നെ സം​ബ​ന്ധി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യും ഉ​ണ്ട് .

ലാ​ബ് പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​ത്തി​ന് വേ​ണ്ട വീ​ര്യം ഇ​ല്ലെ​ന്നു ക​ണ്ടെ​ത്തി. വീ​ര്യം വോ​ളി​യം ബൈ ​വോ​ളി​യം 42.86 ശ​ത​മാ​നം വേ​ണ്ടി​ട​ത്ത് 33 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത​ത്രെ. പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​തി​നെ തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട എ​ക്‌​സൈ​സ് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച ശേ​ഷ​മാ​ണ് ബാ​ര്‍ അ​ട​ച്ച​ത്. ബാ​ര്‍ ലൈ​സ​ന്‍​സ് താ​ത്കാ​ലി​ക​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ പി​ഴ​യും അ​ട​യ്‌​ക്കേ​ണ്ടി വ​രും. വെ​ബ് ക്യൂ ​ആ​പ്പി​ല്ലാ​തെ ആ​ളു​ക​ള്‍​ക്ക് മ​ദ്യം ന​ല്‍​കി​യി​രു​ന്നെ​ന്ന പ​രാ​തി​യും ഉ​ണ്ടാ​യി​രു​ന്നു.