കോട്ടാങ്ങൽ: ഗ്രാമപഞ്ചായത്തിലും വിമതശല്യം ഒഴിയുന്നില്ല. ഗ്രാമഭരണം പിടിക്കാനുള്ള തന്ത്രങ്ങളുമായി സീറ്റു വിഭജനം നടത്തിയ ഇരുമുന്നണികൾക്കും സ്ഥാനാർഥി നിർണയം തലവേദനയായി. എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ ഒഴിവാക്കി സ്ഥാനാർഥി നിർണയം നടത്തുന്നതിൽ എൽഡിഎഫ് ഒരുപടി മുന്നിലെത്തി. യുഡിഎഫിന് ഇപ്പോഴും വിമതഭീഷണിയുണ്ട്. പല വാർഡുകളിലും ഘടകക്ഷികൾ തമ്മിലായി മത്സരം.
യുഡിഎഫിന്റെ മുൻ പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെ മത്സരരംഗത്തുണ്ട്. ഇവർക്കെതിരെ പാർട്ടികൾ നടപടികളെടുത്തുവെങ്കിലും മത്സരരംഗത്ത് ഉറച്ചുനിൽക്കാനാണ് പലരുടെയും തീരുമാനം.
രണ്ടാം വാർഡിൽ ഷെജീന അൻസാരി,മൂന്നിൽ മുൻ വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന മുഹമ്മദ് സലിം എന്നിവർ മത്സരിക്കുകായണ്. സലിമിനെ മുസ്ലിംലീഗ് പാർട്ടിയിൽ നിന്നു പുറത്താക്കി. ആർഎസ്പിക്കു മൂന്നാംവാർഡ് നൽകിയിരുന്നു.
എം.ജി. സദാശിവനാണ് പാർട്ടി സ്ഥാനാർഥി. ഒന്പതാം വാർഡിൽ ചിഞ്ചുമോളുടെ സ്ഥാനാർഥിത്വവും യുഡിഎഫിന് ഭീഷണിയാണ്.
യുഡിഎഫ് ഭരണത്തിലായിരുന്ന പഞ്ചായത്ത് നിലനിർത്താനാണ് അവരുടെ ശ്രമം. എന്നാൽ ഇത്തവണ കോട്ടാങ്ങൽ ഭരണം കൈപ്പിടിയിലൊതുങ്ങുമെന്ന പ്രതീക്ഷയിൽ പാർട്ടി പ്രാദേശിക നേതാക്കളടക്കമുള്ളവരെ രംഗത്തിറക്കിയിരിക്കുകയാണ് എൽഡിഎഫ്.ഭരണസമിതിയിൽ നിർണായക സ്വാധീനമാണ് ബിജെപി ലക്ഷ്യം.
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികൾ.
വാർഡ് ഒന്ന് - കരുണാകരൻ (സ്വത), കെ.ടി. ജയേഷ് (കോണ്ഗ്രസ്), ഡി. പ്രസാദ് കുമാർ (സ്വത), എം.എസ്. ശ്രീകാന്ത (സ്വത).
2. രാജു സദാനന്ദൻ (ബിജെപി), കുഞ്ഞമ്മ ദേവസ്യ (സ്വത), സീനാമോൾ തോമസ് (കേരള കോണ്ഗ്രസ് -എം, ജോസ്) ഷെജീന അൻസാരി (സ്വത), ഗീതമ്മ (കോണ്ഗ്രസ്).
3. ദീപ്തി ദാമോദരൻ (ബിജെപി), മുഹമ്മദ് സലിം (സ്വത), കെ.കെ. ശ്രീകുമാർ (സിപിഐ), സദാശിവൻ (ആർഎസ്പി).
4. അഖിൽ എസ്. നായർ (ബിജെപി), ഉണ്ണിക്കൃഷ്ണക്കുറുപ്പ് (സ്വത), ജോസഫ് ജോണ് (കേരള കോണ്ഗ്രസ് - ജോസഫ്).
5. കെ.പി. അഞ്ജലി (ബിജെപി), ബിന്ദു ദേവരാജൻ (യുഡിഎഫ് സ്വത), സി.എസ്. രമ്യമോൾ (സിപിഎം), എം.എസ്. ഷംസിയ (സ്വത),
6.കല എസ്. നായർ (ബിജെപി), ജസീല സിറാജ് (സ്വത), ഫൈസ സലിം (സ്വത), സഫീന ഇബ്രാഹിംകുട്ടി (സ്വത).
7. കുഞ്ഞുമോൾ ജോസഫ് (കേരള കോണ്ഗ്രസ് എം ജോസ്), നീനാ മാത്യു (സിപിഎം), സിന്ധു വിജയൻ (ബിജെപി).
8. ജമീലാബീവി (സ്വത), ഷാഹിദാബീവി (കോണ്ഗ്രസ്), കെ.എസ്. ഷെമീമ (ബിജെപി), ഹംസാബീവി (സ്വത).
9. എൻ.എ. അജിമോൾ (കേരള കോണ്ഗ്രസ് എം ജോസ് വിഭാഗം), ചിഞ്ചു ചാക്കോ (സ്വത), ജോളി ജോസഫ് (കേരള കോണ്ഗ്രസ് എം ജോസ്), ലീലാമ്മ രാജു (ബിജെപി).
10. ഇ.കെ. അജി (സിപിഎം), തോമസ് കുന്പിളുവേലിൽ (കോണ്ഗ്രസ്), വിഷ്ണു വിജയൻ (ബിജെപി).
11. അമ്മിണി (സിപിഎം), വത്സമ്മ (സ്വത), കെ.പി. സ്വപ്നമോൾ (മുസ്ലിംലീഗ്), റസിയ നജ്മുദ്ദീൻ (സ്വത).
12. ജെയിം ജോർജ് (കോണ്ഗ്രസ്), സി.ആർ. വിജയമ്മ (സ്വത), കെ. സതീശ് (സിപിഐ).
13. ജോയി മാത്യു (കോണ്ഗ്രസ്), ബിനു ജോസഫ് (സിപിഎം), സാജൻ ചാക്കോ (ബിജെപി).