ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കും
Friday, November 27, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല​ട​ക്കം കേരള ജ​ന​പ​ക്ഷം സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ പി.​സി.​ജോ​ർ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജ​ന​പ​ക്ഷം മ​ത്സ​രി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യ​മു​ള്ള​വ​രും അ​ഴി​മ​തി മു​ക്ത​രു​മാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​യ്ക്കാ​നാ​ണ് തീ​രു​മാ​നം. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ പ്ര​മാ​ട​ത്ത് സു​നി​ൽ കോ​ന്നി​യൂ​ർ, കു​ള​ന​ട​യി​ൽ അ​ല​ക്്സാ​ണ്ട​ർ കാ​ക്ക​നാ​ട് എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​കും.ബി​ന്ദു ഫി​ലി​പ്പ് (കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ്), ഷി​ബു തൊ​ട്ടി​ൽ (എ​ഴു​മ​റ്റൂ​ർ, 12), കെ.​കെ. ഏ​ബ്ര​ഹാം (ഇ​ര​വി​പേ​രൂ​ർ, 12), അ​ലോ​ഷ്യ​സ് (ക​ട​പ്ര, 8), മാ​ത്യു വ​ർ​ഗീ​സ് (നി​ര​ണം, 8), കെ.​പി. ശ്രീ​ല​ത (കു​ള​ന​ട, 8) എ​ന്നി​വ​ർ ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​തി​ക​ളാ​കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​കൃ​ഷ്ണ​കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റെ​ജി കെ. ​ചെ​റി​യാ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.