തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ തീ​യി​ട്ട് ന​ശി​പ്പി​ച്ചതായി പരാതി
Friday, November 27, 2020 10:42 PM IST
കു​ന്പ​നാ​ട്: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പൂ​വ​ത്തൂ​ർ ഡി​വി​ഷ​നി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ വ്യാ​പ​ക​മാ​യി തീ​യി​ട്ടും കീ​റി​യും ന​ശി​പ്പി​ച്ച​താ​യി പ​രാ​തി.
പൂ​വ​ത്തൂ​ർ ഡി​വി​ഷ​നി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​ബി​ൻ നീ​റും​പ്ലാ​ക്ക​ലി​ന്‍റെ പോ​സ്റ്റ​റു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ വ്യാ​പ​ക​മാ​യി തീ​യി​ട്ടും കീ​റി​യും ന​ശി​പ്പി​ച്ച​ത്.
നെ​ല്ലി​മ​ല അ​ക്വ​ഡെ​റ്റ് പാ​ലം ഭാ​ഗ​ത്ത് പ​തി​ച്ച പോ​സ്റ്റ​റു​ക​ളാ​ണ് തീ​യി​ട്ടു ന​ശി​പ്പി​ച്ച​ത്. ചെ​ന്പ​ശേ​രി​പ്പ​ടി, ക​ട​പ്ര ഭാ​ഗ​ത്തു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ കീ​റി​ന​ശി​പ്പി​ച്ച നി​ല​യി​ലു​മാ​ണ്. വ്യാ​പ​ക​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ ന​ശി​പ്പി​ച്ച​വ​ർ​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് കോ​യി​പ്രം മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

വി​മ​ത സ്ഥാ​നാ​ർ​ഥി​യെ പു​റ​ത്താ​ക്കി

കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന ഷെ​ജീ​ന അ​ൻ​സാ​രി​യെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് ആ​റു​വ​ർ​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു.