നാ​ര​ങ്ങാ​നം മ​ഹാ​ണി​മ​ല ബൂ​ത്ത് വോ​ട്ട​ർ​മാ​ർ​ക്ക് ദു​രി​ത​മാ​കും
Friday, November 27, 2020 10:42 PM IST
നാ​ര​ങ്ങാ​നം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13 -ാം വാ​ർ​ഡി​ലെ ഒ​ന്നാം ന​ന്പ​ർ പോ​ളിം​ഗ് ബൂ​ത്ത് വോ​ട്ട​ർ​മാ​ർ​ക്ക് ദു​രി​ത​മാ​കും. മ​ഹാ​ണി​മ​ല ഗി​രി​ജ​ൻ കോ​ള​നി​യി​ലെ 113-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​മാ​ണ് ബൂ​ത്താ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
റോ​ഡി​ൽ നി​ന്നും 200 മീ​റ്റ​റോ​ളം താ​ഴ്ച​യി​ലാ​ണ് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം. ഒ​റ്റ​മു​റി കെ​ട്ടി​ട​മാ​ണി​ത്. സാ​മൂ​ഹി​ക​മാ​യ അ​ക​ലം പാ​ലി​ച്ച് വോ​ട്ടെ​ടു​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​നാ​കി​ല്ല. പ്രാ​ഥ​മി​ക​മാ​യ യാ​തൊ​രു സൗ​ക​ര്യ​വു​മി​ല്ല. ആ​ളു​ക​ൾ​ക്ക് ഇ​റ​ങ്ങി​വ​രാ​നു​ള്ള വ​ഴി​പോ​ലു​മി​ല്ല. പ്രാ​യ​മാ​യ​വ​രും ഗ​ർ​ഭി​ണി​ക​ളും മ​റ്റ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​രും ഇ​വി​ടേ​ക്ക് എ​ങ്ങ​നെ​യെ​ത്തു​മെ​ന്ന ആ​ധി​യി​ലാ​ണ്. നി​ല​വി​ലെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ന​ശി​ച്ച​തോ​ടെ​യാ​ണ് താ​ത്കാ​ലി​ക​മാ​യ അ​ങ്ക​ണ​വാ​ടി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മാ​യ​പ്പോ​ൾ അ​ങ്ക​ണ​വാ​ടി ബൂ​ത്തു​മാ​യി. 2015ൽ ​നാ​ര​ങ്ങാ​നം ആ​രോ​ഗ്യ കേ​ന്ദ്രം കെ​ട്ടി​ട​മാ​യി​രു​ന്നു പോ​ളിം​ഗ് ബൂ​ത്ത്. കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം അ​ക്കൊ​ല്ലം വോ​ട്ടെ​ടു​പ്പ് തൊ്ട്ട​ടു​ത്ത ഒ​രു വീ​ട്ടി​ൽ ബൂ​ത്ത് ക്ര​മീ​ക​രി​ച്ചു മാ​റ്റേ​ണ്ടി​വ​ന്നു.നി​ല​വി​ലെ ബൂ​ത്തി​ലെ അ​സൗ​ക​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് പ​ല​ത​വ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നാ​ട്ടു​കാ​ർ നി​വേ​ദ​നം ന​ൽ​കി​യ​താ​ണ്. 512 വോട്ടർമാരുള്ള ബൂത്താണിത്.
തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. തൊ​ട്ട​ടു​ത്ത മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളോ​ടെ ബൂ​ത്ത് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളും ഹാ​ളു​ക​ളും ല​ഭ്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.