വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ
Friday, November 27, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണ​രം​ഗ​ത്തു വൈ​വി​ധ്യം തേ​ടു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ടു വോ​ട്ടു​തേ​ടു​ന്ന​തോ​ടൊ​പ്പം ടെ​ലി​ഫോ​ണ്‍ വി​ളി​ക​ളും വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളും കു​റ​വ​ല്ല. എ​ല്ലാ പ്രാ​യ​ക്കാ​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളും വാ​ട്ട്സ്ആ​പ്പി​ലും മ​റ്റ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​രാ​യി ക​ഴി​ഞ്ഞു
.ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ മൂ​വ​രും ചേ​ർ​ന്നു​ള്ള സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​പ​രി​ധി വി​പു​ല​മാ​യ​തി​നാ​ൽ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​വ​ർ ന​ട​ത്തു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​തി​നോ​ട​കം ര​ണ്ടു​ത​വ​ണ​യെ​ങ്കി​ലും വീ​ടു​ക​ളി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​വും സാ​മൂ​ഹി​ക അ​ക​ല​വു​മൊ​ക്കെ പാ​ലി​ച്ചു​വേ​ണം സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​മെ​ന്ന​തും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​ക​ളാ​യു​ണ്ട്. ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ലേ​ക്കാ​ണ് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം സം​ഗ​മ​ങ്ങ​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് ആ​രം​ഭി​ച്ചു രാ​ത്രി​വ​രെ തു​ട​രു​ന്ന​താ​ണ്. സ്ഥാ​നാ​ർ​ഥി സം​ഗ​മ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളു​മു​ണ്ട്. കോ​വി​ഡ് കാ​ല​ത്തെ പ്ര​ചാ​ര​ണ​ത്തി​നു വൈ​വി​ധ്യ​മേ​റെ​യു​ണ്ടെ​ങ്കി​ലും പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ ബൂ​ത്തു​ക​ളെ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ വെ​ല്ലു​വി​ളി.
വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​ക്ക് ഒ​രു വാ​ഹ​നം മാ​ത്രം
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം നി​ശ്ച​യി​ച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് ഒ​രു പ്ര​ചാ​ര​ണ വാ​ഹ​നം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ള്ളു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് പ​ര​മാ​വ​ധി മൂ​ന്നു വാ​ഹ​ന​ങ്ങ​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നാ​ലു വാ​ഹ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാം. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് പ​ര​മാ​വ​ധി ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം. ഇ​രു​ച്ക്ര വാ​ഹ​നം ഉ​ൾ​പ്പെ​ടെ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പോ​ലീ​സി​ൽ നി​ന്നും മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം.ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​മാ​യ ശ​ബ്ദ പ​രി​ധി​ക്കു​ള്ളി​ലാ​യി​രി​ക്ക​ണം.
രാ​ത്രി ഒ​ന്പ​തി​നും രാ​വി​ലെ ആ​റി​നും ഇ​ട​യ്ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണം പാ​ടി​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും മ​റ്റ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.