ന​വ​യു​ഗ​പോ​രാ​ട്ട​ത്തി​നൊരുങ്ങി മ​ല്ല​പ്പ​ള്ളി ‌
Wednesday, November 25, 2020 10:02 PM IST
മ​ല്ല​പ്പ​ള്ളി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം ഇ​ക്കു​റി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് പു​തു​മു​ഖ സ്ഥാ​നാ​ർ​ഥി​യെ അ​വ​ത​രി​പ്പി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​നാ​കു​ന്ന ത​ന്ത്ര​മാ​ണ് മെ​ന​ഞ്ഞ​ത്. മ​റു​പ​ക്ഷ​ത്ത് രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​നു ക​ള​മൊ​രു​ക്കി എ​ൽ​ഡി​എ​ഫും. വി​ക​സ​നോ​ന്മു​ഖ രാ​ഷ്ട്രീ​യം പ​റ​ഞ്ഞ് ബി​ജെ​പി​യും. യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ത്രി​കോ​ണ പോ​രാ​ട്ട​മാ​ണ് മ​ല്ല​പ്പ​ള്ളി​യി​ൽ.

മൂ​വ​രും മ​ല്ല​പ്പ​ള്ളി​യു​ടെ ചു​റ്റു​വ​ട്ട​ത്തി​ൽ നി​ന്നു ത​ന്നെ​യാ​കു​ന്പോ​ൾ മ​ത്സ​രം അ​യ​ൽ​വാ​സി​ക​ളു​ടെ രാ​ഷ്ട്രീ​യ​പ്പോ​രാ​യി മാ​റു​ക​യു​മാ​ണ്. ‌മ​ല്ല​പ്പ​ള്ളി​യി​ലെ പോ​രാ​ട്ടം ഇ​ക്കു​റി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വി​ബി​ത ബാ​ബു​വി​ന്‍റെ രം​ഗ​പ്ര​വേ​ശ​ത്തോ​ടെ​യാ​ണ്. കോ​വി​ഡ് കാ​ല​ത്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ പ്ര​ധാ​ന പ്ര​ചാ​ര​ണ​വേ​ദി​യാ​കു​ന്പോ​ൾ വി​ബി​ത​യു​ടെ തു​ട​ക്കം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. മ​ല​യാ​ളി വൈ​റ​ലാ​ക്കി മാ​റ്റി​യ ഒ​രു സ്ഥാ​നാ​ർ​ഥി​യാ​യി വി​ബി​ത ബാ​ബു. ‌

ത്രി​കോ​ണ മ​ത്സ​ര​മാ​ണ് മ​ല്ല​പ്പ​ള്ളി​യി​ലേ​ത്. സീ​റ്റ് നി​ല​നി​ർ​ത്തു​ക​യെ​ന്ന ദൗ​ത്യം സി​പി​എം ഏ​ല്പി​ച്ചി​രി​ക്കു​ന്ന​ത് സി.​കെ. ല​താ​കു​മാ​രി​യെ​യാ​ണ്. സാ​ന്നി​ധ്യം മാ​ത്ര​മ​ല്ല, ഒ​രു മു​ന്നേ​റ്റ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ​ലി​സ​ബേ​ത്ത് കോ​ശി​യും രം​ഗ​ത്തു​ണ്ട്.‌അ​പ്പ​ർ​കു​ട്ടനാ​ടി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന കു​റ്റൂ​ർ, ക​വി​യൂ​ർ, മ​ല്ല​പ്പ​ള്ളി, കു​ന്ന​ന്താ​നം, ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് മ​ണ്ഡ​ലം വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​ത്.

പോ​രാ​ട്ട​ത്തി​ലെ പൊ​ലി​മ​യാ​ണ് മു​ൻ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ല്ല​പ്പ​ള്ളി​യു​ടെ വി​ധി നി​ർ​ണ​യി​ച്ച​ത്. ച​രി​ത്രം എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മെ​ങ്കി​ലും 2015ൽ ​കേ​വ​ലം 291 വോ​ട്ടു​ക​ൾ​ക്ക് കൈ​വി​ട്ടു​പോ​യ മ​ണ്ഡ​ലം ബാ​ലി​കേ​റാ​മ​ല​യ​ല്ലെ​ന്ന് യു​ഡി​എ​ഫ്.‌

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ത്തി​ലെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 1995ൽ ​എ​ൽ​ഡി​എ​ഫാ​ണ് മ​ല്ല​പ്പ​ള്ളി​യി​ൽ ജ​യി​ച്ച​ത്. ജി​ല്ല​യൊ​ട്ടാ​കെ യു​ഡി​എ​ഫ് ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​പ്പോ​ഴും മ​ല്ല​പ്പ​ള്ളി എ​ൽ​ഡി​എ​ഫി​നെ വ​രി​ച്ചു. തു​ട​ർ​ന്നി​ങ്ങോ​ട്ട് എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ൽ​ഡി​എ​ഫ് ത​ന്നെ​യാ​ണ് മ​ല്ല​പ്പ​ള്ളി​യി​ൽ വി​ജ​യി​ച്ച​ത്. 2000, 2005 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സി​പി​എ​മ്മി​ലെ എം. ​ഫി​ലി​പ്പ് കോ​ശി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2005ൽ ​സി​പി​എ​മ്മി​ലെ ശാ​ന്തി പി. ​നാ​യ​രും വി​ജ​യി​ച്ചു. ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് വി​ജ​യ​ഗാ​ഥ കു​റി​ക്കു​ന്പോ​ഴും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ലം കൈ​വി​ട്ടു​പോ​കു​ന്ന ച​രി​ത്ര​ത്തി​ന് ഒ​രു വി​രാ​മ​മി​ടു​ക​യാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന ല​ക്ഷ്യം.‌

യു​വ​പ്രാ​തി​നി​ധ്യ​വും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​ന​വു​മൊ​ക്കെ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലേ​ക്ക് യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന​ത് ഇ​തോ​ടെ​യാ​ണ്. ജില്ലാ ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന എം. ​ഫി​ലി​പ്പ് കോ​ശി​യു​ടെ ജൂ​ണി​യ​റാ​യ അ​ഭി​ഭാ​ഷ​ക​യെ ത​ന്നെ മ​ല്ല​പ്പ​ള്ളി​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തി​റ​ക്കി. ‌

പ്ര​ചാ​ര​ണ​രം​ഗ​ത്തെ സ​മൂ​ഹ​മാ​ധ്യ​മ പി​ന്തു​ണ വോ​ട്ടാ​ക്കി മാ​റ്റാ​നാ​കു​മോ​യെ​ന്ന​താ​ണ് ഇ​നി​യു​ള്ള ചോ​ദ്യം. ഫേസ് ബുക്ക്, വാട്ടസ് ആപ്പ് പ്രചാരണം ശക്തമായ കാലഘട്ടത്തിൽ ഇതിനു കഴിയുമെന്ന് യുഡിഎഫ് നേതാക്കൾ. എ​ന്നാ​ൽ രാ​ഷ്ട്രീ​യ​ഗോ​ദ​യി​ൽ പ​യ​റ്റി​ത്തെ​ളി​ഞ്ഞ പാ​ര​ന്പ​ര്യ​വും സ്ഥാ​നാ​ർ​ഥി​യാ​യ ല​താ കു​മാ​രി​യു​ടെ മി​ക​വു​മെ​ല്ലാം മു​ൻ​നി​ർ​ത്തി എ​ൽ​ഡി​എ​ഫ് സ്വ​ന്തം മ​ണ്ഡ​ല​ത്തെ നി​ല​നി​ർ​ത്തു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ വി​ട്ടു​ക​ള​ഞ്ഞി​ട്ടു​മി​ല്ല.

മു​ൻ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​രാ​ട്ട​ച​രി​ത്ര​വു​മാ​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ​ല​സ​ബേ​ത്ത് മാ​ത്യു​വി​ന്‍റെ മ​ത്സ​രം. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു​ണ്ടാ​യ വോ​ട്ടു​വ​ർ​ധ​ന​യും പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മി​ക​വി​ൽ ല​ഭി​ക്കു​ന്ന പി​ന്തു​ണ​യു​മാ​ണ് ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ. ‌