പത്തനംതിട്ട: ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലെ 788 വാർഡുകളിലേക്ക് 2803 സ്ഥാനാർഥികൾ മത്സരരംഗത്ത്. 819 സ്ഥാനാർഥികൾ ഇന്നലെ പത്രിക പിൻവലിച്ചു.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ പള്ളിക്കലിലാണ്. 23 വാർഡുകളിലേക്ക് 77 പേരാണ് മത്സരിക്കുന്നത്. കോയിപ്രത്ത് 17 വാർഡുകളിലേക്ക് 76, ഇരവിപേരൂരിൽ 17 വാർഡുകളിലേക്ക് 75 സ്ഥാനാർഥികളുമുണ്ട്. കലഞ്ഞൂരിലെ 20 വാർഡുകളിലേക്ക് 71 പേരും മത്സരിക്കുന്നു.
ഓരോ പഞ്ചായത്തിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം. പുരുഷൻ, സ്ത്രീ, ആകെ ക്രമത്തിൽ.
ആനിക്കാട് 20, 30, 50. കവിയൂർ 30, 25, 55, കൊറ്റനാട് 21, 24, 45. കല്ലൂപ്പാറ 22, 27, 49. കോട്ടാങ്ങൽ 18, 30, 48. കുന്നന്താനം 22, 27, 49. കടപ്ര 24, 39, 63. മല്ലപ്പള്ളി 22, 27, 49. കടപ്ര 24, 39, 63. കുറ്റൂർ 16, 32, 48. നിരണം 21, 32, 53. നെടുന്പ്രം 15, 29, 44. പെരിങ്ങര 27, 37, 64. അയിരൂർ 27, 31, 58. ഇരവിപേരൂർ 42, 33, 75. കോയിപ്രം 37, 39, 76. തോട്ടപ്പുഴശേരി 25, 26, 51. എഴുമറ്റൂർ 28, 25, 53. പുറമറ്റം 16, 25, 41. ഓമല്ലൂർ 21, 23, 44. ചെന്നീർക്കര 26, 22, 48. ഇലന്തൂർ 22, 24, 46. ചെറുകോൽ 26, 18, 44. കോഴഞ്ചേരി 29, 32, 61. മല്ലപ്പുഴശേരി 18, 28, 46. നാരങ്ങാനം 20, 29, 49. പഴവങ്ങാടി 25, 26, 51. റാന്നി 18, 24, 42. അങ്ങാടി 15, 22, 37. പെരുനാട് 21, 30, 51. വടശേരിക്കര 26, 33, 59. ചിറ്റാർ 19, 26, 45. സീതത്തോട് 17, 25, 42. നാറാണംമൂഴി 23, 31, 54. വെച്ചൂച്ചിറ 22, 24, 46. കോന്നി 28, 34, 62. അരുവാപ്പുലം 20, 33, 53. പ്രമാടം 31, 32, 63. മൈലപ്ര 22, 23, 45. വള്ളിക്കോട് 17, 30, 47. തണ്ണിത്തോട് 18, 23, 41. മലയാലപ്പുഴ 19, 28, 47. പന്തളം തെക്കേക്കര 29, 21, 50. തുന്പമണ്‍ 18, 25, 43. കുളനട 27, 33, 60. ആറന്മുള 37, 30, 67. മെഴുവേലി 22, 20, 42. ഏനാദിമംഗലം 24, 28, 52. ഏറത്ത് 28, 36, 64. ഏഴംകുളം 29, 37, 66. കടന്പനാട് 29, 33, 62. കലഞ്ഞൂർ 29, 42, 71. കൊടുമണ്‍ 28, 26, 54. പള്ളിക്കൽ 34, 43, 77.