യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ ഇ​ന്നു മു​ത​ൽ
Monday, November 23, 2020 10:39 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് ഇ​ല​ക്ഷ​ന്‍ പ്ര​ച​ര​ണാ​ർ​ഥം യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ പ്ര​ചാ​ര​ണം ഇ​ന്ന് ജി​ല്ല​യി​ല്‍ ആ​രം​ഭി​ക്കും.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് കു​ടും​ബ​സം​ഗ​മ​ങ്ങ​ളാ​ണ് ഏ​റെ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം ഹ​സ​ന്‍ ഇ​ന്ന് രാ​വി​ലെ പ​ത്തി​നു സീ​ത​ത്തോ​ട്ടി​ല്‍ കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.
11ന് ​ചി​റ്റാ​ര്‍, 12 ന് ​ത​ണ്ണി​ത്തോ​ട്, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ലും വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ര​ട്ടി​മു​ക്ക്, വ​ല​ഞ്ചു​ഴി, അ​ഞ്ചി​ന് റാ​ന്നി, തോ​ട്ട​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കു​ ന്ന സ​മ്മേ​ള​ന​ങ്ങ​ളും കു​ടും​ബ സം​ഗ​മ​ങ്ങ​ളും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് അ​റി​യി​ച്ചു.
കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ​ഐ​സി​സി സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി എ​ന്നി​വ​ര്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ​മ്മേ​ള​ന​ങ്ങ​ളി​ലും കു​ടും​ബ സം​ഗ​മ​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി സം​ഗ​മ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കും.