ത​ർ​ക്കം തീ​ർ​ന്നി​ല്ല, കോ​ഴ​ഞ്ചേ​രി​യി​ൽ സി​പി​എ​മ്മും സി​പി​ഐ​യും സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ന്
Monday, November 23, 2020 10:37 PM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ൽ ചേ​രി​തി​രി​വ്. സി​പി​എം, സി​പി​ഐ സൗ​ഹൃ​ദ മ​ത്സ​ര​മാ​ണ് കോ​ഴ​ഞ്ചേ​രി​യി​ൽ.
ര​ണ്ടു പാ​ർ​ട്ടി​ക​ളു​ടെ​യും സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ട് നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ട്ടി​ല്ല.
സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ട നാ​ലാം വാ​ർ​ഡ് വി​ട്ടു​ന​ല്കാ​ൻ ജ​ന​താ​ദ​ൾ ത​യാ​റാ​യ​പ്പോ​ൾ ആ​റ്, ര​ണ്ട് എ​ന്നീ​വാ​ർ​ഡു​ക​ൾ കൂ​ടി ത​ങ്ങ​ൾ​ക്കു​വേ​ണ​മെ​ന്നാ​വ​ശ്യ​മാ​ണ് ഐ​ക്യം ത​ക​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് സി​പി​ എം പ്രാ​ദേ​ശി​ക ഘ​ട​കം പ​റ​ഞ്ഞു.
ആ​കെ​യു​ള്ള 13 പ​ഞ്ചാ​യ​ത്ത് അം​ഗ സീ​റ്റി​ൽ സി​പി​എം - 5, സി​പി​ഐ - 3, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് വി​ഭാ​ഗം - 2, സി​പി​എം​എ​ൽ - 1, ജ​ന​താ​ദ​ൾ - 1, എ​ൻ​സി​പി. - 1 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സീ​റ്റു വി​ഭ​ജ​നം. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നു​മു​ള്ള വി​ട്ടു​വീ​ഴ്ച​യ്ക്കാ​ണ് സി​പി​എം ത​യാ​റാ​യെ​ങ്കി​ലും സി​പി​ഐ അ​യ​വു വ​ന്നി​ല്ല.
കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ലും സി​പി​എ​മ്മും സി​പി​ഐ​യും നേ​രി​ട്ടാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
സി​പി​എം പു​ല്ലാ​ട് ലോ​ക്ക​ൽ അം​ഗം വി​ജ​യ​കു​മാ​ർ, സി​പി​ഐ​യി​ലെ എ​ന്നി​വ​ർ സ്വ​ന്തം പാ​ർ​ട്ടി​ക​ളു​ടെ ചി​ഹ്ന​ത്തി​ൽ നേ​രി​ട്ടു​ള്ള മ​ത്സ​ര​ത്തി​ലാ​ണ്.
16-ാം വാ​ർ​ഡി​ൽ സി​പി​എ​മ്മി​ന്‍റെ ഒ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ ഹ​രി​കു​മാ​റി​ന്‍റെ ഭാ​ര്യ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലും യു​ഡി​എ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യ്ക്കെ​തി​രെ മ​റ്റൊ​രു കോ​ൺ​ഗ്ര​സ് അം​ഗം മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.