സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ യോ​ഗം
Monday, November 23, 2020 10:37 PM IST
ക​ല​ഞ്ഞൂ​ർ: ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ യോ​ഗം ഇ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​രും.
ഒ​ന്നു മു​ത​ല്‍ 10 വ​രെ വാ​ര്‍​ഡു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ യോ​ഗം രാ​വി​ലെ 10 നും 11 ​മു​ത​ല്‍ 20 വ​രെ വാ​ര്‍​ഡു​ക​ളി​ലെ രാ​വി​ലെ 10.30 നും ​ആ​രം​ഭി​ക്കും. കോ​വി​ഡ് -19 പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് എ​ല്ലാ സ്ഥാ​നാ​ര്‍​ഥി​ക​ളും നി​ശ്ചി​ത സ​മ​യ​ത്തു ത​ന്നെ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.

ബി​രു​ദ കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

കോ​ന്നി: എ​ലി​മു​ള​ളും​പ്ലാ​ക്ക​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ന്നി​യി​ല്‍ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ബി​കോം വി​ത്ത് കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ബി​രു​ദ കോ​ഴ്‌​സു​ക​ളി​ല്‍ ഒ​ഴി​വു​ള​ള ഏ​താ​നും സീ​റ്റി​ലേ​ക്ക് ihrd.kerala.gov.in/ cascap എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പും, അ​നു​ബ​ന്ധ​രേ​ഖ​ക​ളും 350 രൂ​പ (എ​സ്‌​സി, എ​സ്ടി 150 രൂ​പ) ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​ച്ച വി​വ​ര​ങ്ങ​ളും സ​ഹി​തം കോ​ള​ജി​ല്‍ നേ​രി​ട്ടോ caskni.ihrd @gmail.com എ​ന്ന അ​ഡ്ര​സി​ലോ അ​യ​ക്ക​ണം. ഫോ​ണ്‍: 0468 2382280, 8547005074, 9645127298.