സ​ഹോ​ദ​ര​ഭാ​ര്യ​മാ​ർ വ്യ​ത്യ​സ്ത ചേ​രി​യി​ൽ ഒരു വാർഡിൽ
Monday, November 23, 2020 10:37 PM IST
കോ​ഴ​ഞ്ചേ​രി: സ​ഹോ​ദ​ര​ന്മാ​രു​ടെ ഭാ​ര്യ​മാ​ർ അ​ങ്ക​ത്തി​ന്. വ്യ​ത്യ​സ്ത പാ​ർ​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ഒ​രേ വാ​ർ​ഡി​ലാ​ണ് ഇ​വ​ർ അ​ങ്കം​വെ​ട്ടു​ന്ന​ത്.
കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാണ് മ​ത്സ​രി​ക്കു​ന്ന സീ​ന വ​ർ​ഗീ​സ്. സീനയുടെ ഭ​ർ​ത്താ​വ് അ​നു വ​ർ​ഗീ​സി​ന്‍റെ സ​ഹോ​ദ​ര​ൻ ബി​നു വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ചെ​റി​യാ​ൻ (ജെ​യ്നി)​യാ​ണ് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​യാ​യി ഇതേ വാർഡിൽ മത്സരിക്കുന്നത്.
സീ​ന വ​ർ​ഗീ​സ് കോ​ൺ​ഗ്ര​സ് ചി​ഹ്ന​ത്തി​ലും മ​റി​യാ​മ്മ ചെ​റി​യാ​ൻ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​യു​മാ​യി​ട്ടാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സൗഹൃദത്തിൽ കഴിയുന്ന സഹോദര കുടുംബം മത്സരത്തെ കൗ​തു​ക​മായാണ് കാണുന്നത്. ഇ​വ​രു​ടെ മ​ത്സ​രം വോട്ടർമാർക്കും കൗതുകം നിറഞ്ഞതായി. ​അവസാനവിജയം ആർക്കാകുമെന്നതാണ്  ഇപ്പോഴത്തെ സംസാരവിഷയം.