എ​ന്‍​സി​സി ദി​നം ആ​ച​രി​ച്ചു
Sunday, November 22, 2020 10:26 PM IST
തി​രു​വ​ല്ല: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്കും കു​ട്ടി​രി​പ്പു​കാ​ര്‍​ക്കും ഭ​ക്ഷ​ണം ന​ല്‍​കി തി​രു​വ​ല്ല മാ​ര്‍​ത്തോ​മ്മ കോ​ള​ജി​ലെ എ​ന്‍​സി​സി യൂ​ണി​റ്റ് 72 -ാമ​ത് ദേ​ശീ​യ എ​ന്‍​സി​സി ദി​നാ​ച​ര​ണം ന​ട​ത്തി.

രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും സ​മാ​ധാ​ന​വും നി​ല​നി​ര്‍​ത്തു​വാ​ന്‍ യു​വാ​ക്ക​ള്‍ സ​ദാ​സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്ന് എ​ന്‍​സി​സി ദി​നാ​ച​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത 15 കേ​ര​ള ബ​റ്റാ​ലി​യ​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ തോ​മ​സ് വ​ര്‍​ഗീ​സ് ആ​ഹ്വാ​നം ചെ​യ്തു. എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ ലെ​ഫ്റ്റ​ന​ന്‍റ് റെ​യി​സ​ണ്‍ സാം ​രാ​ജു, സു​ബേ​ദാ​ര്‍ മേ​ജ​ര്‍ ജെ ​ബി. ഗു​രു​ങ്ങ്, ഹ​വി​ല്‍​ദാ​ര്‍ എ​സ്. എ​സ്. നെ​ഗി, സീ​നി​യ​ര്‍ അ​ണ്ട​ര്‍ ഓ​ഫീ​സ​ര്‍ ഋ​ഷി ഗോ​വി​ന്ദ്, അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.