സ​ഹ​ക​ര​ണ ക​ൺ​സോ​ർ​ഷ്യം രൂ​പീ​ക​ര​ണം: ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ‌
Sunday, November 22, 2020 10:26 PM IST
വ​ള്ളി​ക്കോ​ട്: കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ വി​ക​സ​ന​ത്തി​ന് വേ​ണ്ടി സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കാ​ൻ സ​ഹ​ക​ര​ണ ക​ൺ​സോ​ർ​ഷ്യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ.
കോ​ഴ​ഞ്ചേ​രി-​കോ​ന്നി താ​ലൂ​ക്ക്ത​ല സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ സ​മാ​പ​നം ഉ​ദ്ഘാ​ട​നം വ​ള്ളി​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
അ​ഞ്ചി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ചേ​ർ​ന്നു​കൊ​ണ്ട് ക​ൺ​സോ​ർ​ഷ്യം രൂ​പീ​ക​രി​ച്ച് പ്ര​ത്യു​ത്പാ​ദ​ന​പ​ര​മാ​യ വി​ക​സ​ന പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യ​ണം.
അ​തി​ന് വേ​ണ്ട നി​യ​മ നി​ർ​മാ​ണം ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി, സ​ഹ​ക​ര​ണ മ​ന്ത്രി എ​ന്നി​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ജ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.‌
സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജെ​റി ഈ​ശോ ഉ​മ്മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡി. ​ഉ​ല്ലാ​സ് കു​മാ​ർ, വി.​ജി. ഗോ​പ​കു​മാ​ർ, കോ​ന്നി സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എ​സ്. ബി​ന്ദു, പി.​ജി. പു​ഷ്പ​രാ​ജ​ൻ, സി.​ജി. ര​ഘു​കു​മാ​ർ, ആ​ർ. പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌