യു​വ​സാ​ന്നി​ധ്യം ഇ​ട​തി​നെ വി​റ​ളി പി​ടി​പ്പി​ച്ചു: കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്
Sunday, November 22, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച യു​വ പ്രാ​തി​നി​ധ്യ​വു​മാ​യി യു​ഡി​എ​ഫ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ഗോ​ദ​യി​ല്‍ ഇ​റ​ങ്ങി​യ​തോ​ടെ ഇ​ട​തു​മു​ന്ന​ണി​ക്കു വി​റ​ളി​യാ​യെ​ന്ന് കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യു​വ സ്ഥാ​നാ​ര്‍​ഥി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചെ​റു​പ്പ​ക്കാ​രു​ടെ ക​ട​ന്ന് വ​ര​വ് സ​മൂ​ഹ​ത്തി​നാ​കെ ആ​വേ​ശ​വും, അ​ഴി​മ​തി ര​ഹി​ത ഭ​ര​ണ​മെ​ന്ന പ്ര​തീ​ക്ഷ​യു​മാ​ണ്. ഇ​ട​തു​കോ​ട്ട​ക​ളി​ല്‍ പോ​ലും യു​വാ​ക്ക​ള്‍ ഇ​ക്കു​റി വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​മെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, റി​ങ്കു ചെ​റി​യാ​ന്‍ , യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ഹു​ല്‍ മാം​ങ്കൂ​ട്ട​ത്തി​ല്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ വി​മ​ല്‍ കൈ​ത​യ്ക്ക​ല്‍, ആ​ബി​ദ് ഷെ​ഹീം, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​സി. ഷെ​രീ​ഫ്, യു​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.