ച​രി​ത്ര​മു​റ​ങ്ങു​ന്ന മ​ണ്ണി​ൽ വീ​റു​റ്റ പോ​രാ​ട്ടം ‌‌
Saturday, November 21, 2020 10:51 PM IST
സ്ഥി​തി​യും ച​രി​ത്ര​വും ‌‌

ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ നാ​ര​ങ്ങാ​നം, പ​രി​യാ​രം, പ്ര​ക്കാ​നം, പു​ത്ത​ൻ​പീ​ടി​ക, ചെ​ന്നീ​ർ​ക്ക​ര, ഇ​ല​ന്തൂ​ർ, കു​ഴി​ക്കാ​ല, മ​ല്ല​പ്പു​ഴ​ശേ​രി ഡി​വി​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഇ​ല​ന്തൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ലം. ‌

‌2015ൽ ‌

‌​യു​ഡി​എ​ഫി​ലെ ലീ​ലാ മോ​ഹ​ൻ വി​ജ​യി​ച്ച മ​ണ്ഡ​ലം. വോ​ട്ടിം​ഗ് നി​ല: ലീ​ലാ മോ​ഹ​ൻ (കോ​ൺ​ഗ്ര​സ്) - 16206, എ​സ്. നി​ർ​മ​ലാ​ദേ​വി (സി​പി​എം) - 16091, ര​മ​ണി ര​വീ​ന്ദ്ര​ക്കു​റു​പ്പ് (ബി​ജെ​പി) - 6846. ‌
ഇ​ല​ന്തൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഇ​ല​ന്തൂ​ർ മ​ണ്ഡ​ലം ഇ​ക്കു​റി ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ടെ ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടി​യ ഇ​ല​ന്തൂ​ർ ഗ്രാ​മ​ത്തി​ലെ പ​ഞ്ചാ​യ​ത്ത് രാ​ജ് പോ​രാ​ട്ടം ക​ഴി​ഞ്ഞ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്.

ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും സീ​നി​യ​ർ നേ​താ​ക്ക​ൾ ഏ​റ്റു​മു​ട്ടു​ന്ന മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​വും ച​ർ​ച്ച​യാ​കു​ന്നു.‌ ഇ​ല​ന്തൂ​രി​നെ അ​ടു​ത്ത​റി​യാ​വു​ന്ന​വ​രാ​ണ ്സ്ഥാ​നാ​ർ​ഥി​ക​ൾ മൂ​വ​രും.

ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളാ​ക​ട്ടെ വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ൽ ഇ​ല​ന്തൂ​ർ മ​ണ്ഡ​ലം ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി​രു​ന്നു. ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ 2000, 2005 വ​ർ​ഷ​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ഇ​ല​ന്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​യി​രു​ന്നു. എം.​ബി. സ​ത്യ​നാ​ക​ട്ടെ ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ധ്യ​ക്ഷ​സ്ഥാ​ന​വും വ​ഹി​ച്ചു.‌

2010ൽ ​മ​ണ്ഡ​ലം പ​ട്ടി​ക​ജാ​തി സം​വ​ര​ണ​വും 2015ൽ ​വ​നി​താ സം​വ​ര​ണ​വു​മാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ളി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​യെ​ങ്കി​ലും 2015ലേ​തി​നു സ​മാ​ന​മാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​തി​രു​ക​ൾ.‌

അ​തി​ർ​ത്തി​ക​ൾ വ്യ​ത്യാ​സ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും 1995ൽ ​കോ​ണ്‍​ഗ്ര​സി​ലെ കെ. ​പ്ര​താ​പ​നാ​ണ് മ​ണ്ഡ​ല​ത്തെ ആ​ദ്യം പ്ര​തി​നി​ധീ​ക​രി​ച്ച​ത്. പി​ന്നീ​ടു​ള്ള ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ വി​ജ​യി​ച്ചു.

2015 -20 കാ​ല​യ​ള​വി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ല​ന്തൂ​രി​ലു​ണ്ടാ​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് യു​ഡി​എ​ഫി​ന് പ്ര​ചാ​ര​ണാ​യു​ധം. മ​ണ്ഡ​ല​ത്തെ അ​റി​യാ​വു​ന്ന എം.​ബി. സ​ത്യ​നാ​ക​ട്ടെ ബ്ലോ​ക്ക് പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ടു​ത്തു​കാ​ണി​ക്കാ​നാ​കും. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന ന​യ​ത്തി​ലൂ​ന്നി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഓ​മ​ല്ലൂ​ർ ശ​ങ്ക​രി​ന്‍റേ​ത്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ല​ട​ക്കം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു നി​ർ​വ​ഹി​ക്കാ​നാ​കു​ന്ന പ​ദ്ധ​തി​ക​ളി​ലൂ​ടെ മ​ണ്ഡ​ല​ത്തെ കൈ​പി​ടി​ച്ചു ന​യി​ച്ച പ​ഴ​യ ച​രി​ത്രം അ​ദ്ദേ​ഹം പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്ത ഗ്രാ​മീ​ണ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ബി​ജെ​പി​യു​ടെ വി​ഷ​യം. ഇ​തോ​ടൊ​പ്പം ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യി​ട്ടു​ള്ള വോ​ട്ടു​വ​ർ​ധ​ന​യി​ലും ബി​ഡി​ജെ​എ​സി​ലൂ​ടെ ല​ഭി​ച്ചി​ട്ടു​ള്ള പി​ന്തു​ണ​യു​മൊ​ക്കെ അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു.