സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ സ​ന്നി​ധാ​ന​ത്ത് ‌‌
Saturday, November 21, 2020 10:51 PM IST
ശ​ബ​രി​മ​ല: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് നി​യ​ന്ത്ര​ണ​മു​ള്ള മ​ണ്ഡ​ല തീ​ര്‍​ഥാ​ട​ന കാ​ല​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ എ​ത്തി​യ​ത് ഇ​ന്ന​ലെ. ‌ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ള്‍ 2,000 തീ​ര്‍​ഥാ​ട​ക​രെ​യാ​ണ് ദ​ര്‍​ശ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മ​റ്റ് സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ 1000 ഭ​ക്ത​ര്‍​ക്കാ​ണ് ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി.‌ഇ​ന്ന​ലെ രാ​വി​ലെ ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ച് വ​ലി​യ ന​ട​പ്പ​ന്ത​ലി​ന്‍റെ മു​ക്കാ​ല്‍ ഭാ​ഗ​വും തീ​ര്‍​ഥാ​ട​ക​ര്‍ നി​റ​ഞ്ഞ നി​ല​യു​ണ്ടാ​യി​രു​ന്നു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​ന്‍ സ​ന്നി​ധാ​നം വ​ലി​യ ന​ട​പ്പ​ന്ത​ലി​ല്‍ 351 ഇ​ട​ങ്ങ​ളി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൈ​ക​ളും കാ​ലും ശു​ചീ​ക​രി​ക്കു​ന്ന​തി​നും വ​ലി​യ ന​ട​പ്പ​ന്ത​ലി​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശ​മി​ല്ലാ​ത്ത​വ​ർ​ക്ക് നി​ല​യ്ക്ക​ലി​ൽ പ​രി​ശോ​ധ​ന​യ്ക്കു ക്ര​മീ​ക​രണം ചെ​യ്തി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് തീ​ർ​ഥാ​ട​ക​രെ ക​ട​ത്തി​വി​ട്ട​ത്. മ​ല ക​യ​റ്റ​ത്തി​ലും ന​ട​പ്പ​ന്ത​ലി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ‌