തദ്ദേശസ്ഥാപനങ്ങളിലെ അ​ധ്യ​ക്ഷ​സ്ഥാ​നം : സം​വ​ര​ണ​പ്പ​ട്ടി​ക പു​റ​ത്തു​വ​ന്നി​ല്ല, ക​ണ്ണും​ന​ട്ട് നേ​താ​ക്ക​ൾ
Wednesday, October 28, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ന​ഗ​ര​സ​ഭ​ക​ളി​ലെ​യും അ​ധ്യ​ക്ഷ സ്ഥാ​നം സം​വ​ര​ണം ചെ​യ്തു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ് പു​റ​ത്തു​വ​രു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ് രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ.

ജി​ല്ലാ നേ​താ​ക്ക​ൾ അ​ട​ക്കം മ​ത്സ​രി​ക്കു​മോ​യെ​ന്ന തീ​രു​മാ​നം ഇ​തേ​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പ​ല​ർ​ക്കും മ​ത്സ​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടെ​ങ്കി​ലും അ​ധ്യ​ക്ഷ​സ്ഥാ​നം സം​ബ​ന്ധി​ച്ച തീ​രു​മാ​നം വ​ര​ട്ടെ​യെ​ന്ന നി​ല​പാ​ടി​ലാ​ണ്. നാ​ളെ​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​നം ജ​ന​റ​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ലെ​യും സി​പി​എ​മ്മി​ലെ​യും ജി​ല്ലാ നേ​താ​ക്ക​ൾ. ഭ​ര​ണം ല​ഭി​ച്ചാ​ൽ അ​ധ്യ​ക്ഷ സ്ഥാ​നം മോ​ഹി​ച്ച് ഇ​രു​പ​ക്ഷ​ത്തും ആ​ളു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​യ​തി​നാ​ൽ ഇ​ത്ത​വ​ണ ജ​ന​റ​ൽ പ​ട്ടി​ക​യി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്. എ​ന്നാ​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ഇ​തേ​വ​രെ അ​ധ്യ​ക്ഷ പ​ദ​വി പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​യി​ട്ടി​ല്ലാ​ത്ത​തും വി​ല​ങ്ങു​ത​ടി​യാ​യു​ണ്ട്. സം​സ്ഥാ​ന​ത്തെ ഏ​ഴ് അ​ധ്യ​ക്ഷ പ​ദ​വി വ​നി​താ സം​വ​ര​ണ​ത്തി​ൽ പോ​കും. ഇ​തി​ൽ പ​ത്ത​നം​തി​ട്ട ഉ​ണ്ടാ​കി​ല്ല. പി​ന്നീ​ടു വ​രു​ന്ന ഏ​ഴ് അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ ഒ​രെ​ണ്ണം പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​കും. ഇ​തി​ൽ പ​ത്ത​നം​തി​ട്ട ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടോ​യെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ച​ർ​ച്ചാ​വി​ഷ​യം.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​മൊ​ക്കെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് ക​ണ്ണും​ന​ട്ടി​രി​ക്കു​ക​യാ​ണ്.

ഭ​ര​ണം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​വ​ർ​ക്കു​ണ്ട്. ഡി​വി​ഷ​നു​ക​ളി​ൽ ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ വീ​തം​വ​യ്പി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 1995 മു​ത​ലു​ള്ള ച​രി​ത്ര​ത്തി​ൽ ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​നു ഭ​ര​ണം ന​ഷ്ട​മാ​യ​ത്.
എ​ൽ​ഡി​എ​ഫി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​ത്സ​ര​രം​ഗ​ത്തേ​ക്കു വ​രാ​നി​ട​യു​ണ്ട്.

നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ൽ പ​ത്ത​നം​തി​ട്ട, അ​ടൂ​ർ, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ അ​ധ്യ​ക്ഷ സ്ഥാ​നം ജ​ന​റ​ലാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ൽ ഒ​രു പ​ട്ടി​ക​ജാ​തി സം​വ​ര​ണം വ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ ക​ല​ങ്ങി​മ​റി​യും. തി​രു​വ​ല്ല ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​യി​രി​ക്കും. ന​ഗ​ര​സ​ഭ​ക​ളി​ൽ മു​ൻ അ​ധ്യ​ക്ഷ​ർ ഉ​ൾ​പ്പെ​ടെ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും​വേ​ണ്ടി ക​ച്ച​കെ​ട്ടി ഇ​റ​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. പ​ല​ർ​ക്കും സ്വ​ന്തം വാ​ർ​ഡു​ക​ൾ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മ​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് നേ​താ​ക്ക​ളി​ൽ പ​ല​രും.

ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്കം യു​ഡി​എ​ഫ് നി​ര​യി​ൽ ബ്ലോ​ക്ക് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ക​ണ്ണു​ന​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ സം​വ​ര​ണ പ​ട്ടി​ക​യി​ലാ​യി​രു​ന്ന കോ​ന്നി, പ​റ​ക്കോ​ട്, റാ​ന്നി, മ​ല്ല​പ്പ​ള്ളി, കു​ള​ന​ട ബ്ലോ​ക്ക് അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ ജ​ന​റ​ൽ പ​ട്ടി​ക​യി​ലേ​ക്കു മാ​റാ​നി​ട​യു​ണ്ട്. ഇ​തി​ൽ ഒ​രെ​ണ്ണം പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്യ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.