ഹ​രി​ത കാ​ന്പ​സാ​യി ചെ​ന്നീ​ര്‍​ക്ക​ര ഐ​ടി​ഐ; പ്ര​ഖ്യാ​പ​നം നാ​ളെ
Wednesday, October 28, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ കൃ​ഷി, ജ​ല​സം​ര​ക്ഷ​ണം, മാ​ലി​ന്യ സം​സ്‌​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി ഹ​രി​ത കാ​മ്പ​സാ​യി ചെ​ന്നീ​ര്‍​ക്ക​ര ഐ​ടി​ഐ. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഹ​രി​ത കാ​മ്പ​സാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന നാ​ലാ​മ​ത്തെ ഐ​ടി​ഐ ആ​ണ് ചെ​ന്നീ​ര്‍​ക്ക​ര. ഐ​ടി​ഐ ഹ​രി​ത കാ​മ്പ​സി​ന്‍റെ സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം നാ​ളെ ഉ​ച്ച​യ്ക്ക് 12 ന് ​മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കും. ഹ​രി​ത​കേ​ര​ളം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ ഡോ.​ടി.​എ​ന്‍. സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ത​ല​ത്തി​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ക്കു​ന്ന 11 ഐ​ടി​ഐ ക​ളി​ല്‍ ഒ​ന്നാ​ണ് ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ ചെ​ന്നീ​ര്‍​ക്ക​ര. ജി​ല്ലാ​ത​ല പ്ര​ഖ്യാ​പ​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് ചെ​ന്നീ​ര്‍​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ലാ അ​ജി​ത് അ​നു​മോ​ദ​ന പ​ത്രം ചെ​ന്നീ​ര്‍​ക്ക​ര ഐ​ടി​ഐ പ്രി​ന്‍​സി​പ്പ​ലി​ന് കൈ​മാ​റും.

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​ടി​ഐ പ്രി​ന്‍​സി​പ്പ​ല്‍ പി. ​സ​ന​ല്‍​കു​മാ​ര്‍, ഗ്രൂ​പ്പ് ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രാ​യ പി.​എം. സാ​ബു, സി.​എ വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​രാ​ണു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

കൃ​ഷി ഉ​പ​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി തോ​ട്ട​വും ഉ​ദ്യാ​ന​വും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. കാ​ബേ​ജ്, ത​ക്കാ​ളി, വ​ഴു​ത​ന, പ​യ​ര്‍, പാ​വ​ല്‍, പ​ട​വ​ലം, വാ​ഴ, മ​ര​ച്ചീ​നി എ​ന്നീ വി​ള​ക​ളാ​ണ് കൃ​ഷി ചെ​യ്ത​ത്. പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​യി 26309 രൂ​പ​യും ഉ​ദ്യാ​നം നി​ര്‍​മ്മി​ക്കു​ന്ന​തി​നാ​യി 30500 രൂ​പ​യു​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ഹ​രി​ത ഗാ​ര്‍​ഡ​ന്‍, മു​ട്ട​ത്തു​കോ​ണം എ​ന്ന ഏ​ജ​ന്‍​സി​യാ​ണ് ഉ​ദ്യാ​നം നി​ര്‍​മി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്‍​കി​യ​ത്.