വി​ക്ട​ര്‍ ടി. ​തോ​മ​സ് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍, എ. ​ഷം​സു​ദ്ദീ​ൻ ക​ൺ​വീ​ന​ർ
Wednesday, October 28, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​നാ​യി വി​ക്ട​ര്‍ ടി. ​തോ​മ​സി​നെ വീ​ണ്ടും നി​യ​മി​ച്ചു. ക​ഴി​ഞ്ഞ 18 വ​ര്‍​ഷ​മാ​യി വി​ക്ട​ര്‍ ആ​ണ് പ​ത്ത​നം​തി​ട്ട യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്.

കോ​ൺ​ഗ്ര​സ് നേ​താ​വ് എ. ​ഷം​സു​ദ്ദീ​നാ​ണ് പു​തി​യ ക​ൺ​വീ​ന​ർ. പ​ന്ത​ളം സു​ധാ​ക​ര​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നേ തു​ട​ർ​ന്നാ​ണ് പു​തി​യ ക​ൺ​വീ​ന​റെ നി​ശ്ച​യി​ച്ച​ത്. ഒ​രാ​ഴ്ച മു​ന്പ് യു​ഡി​എ​ഫ് സം​സ്ഥാ​ന​ത​ല​ത്തി​ൽ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ച്ച​പ്പോ​ൾ ചി​ല ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​തി​നേ​തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ചെ​യ​ർ​മാ​ൻ, ക​ൺ​വീ​ന​ർ സ്ഥാ​ന​ങ്ങ​ൾ പ​ര​സ്പ​രം മാ​റ്റി തീ​രു​മാ​ന​മു​ണ്ടാ​യ​ത്.