ഇ​ല​ന്തൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം, ഗൃ​ഹ​നാ​ഥ​നു പ​രി​ക്ക്
Wednesday, October 28, 2020 10:56 PM IST
ഇ​ല​ന്തൂ​ർ: പ​ട്ടാ​പ്പ​ക​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം, ഗൃ​ഹ​നാ​ഥ​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ല​ന്തൂ​ർ വ​ലി​യ വെ​ട്ടം ഞു​ണി​ക്ക​ൽ തോ​മ​സ് തോ​മ​സി (ജോ​ണി - 69) നാ​ണു പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ വീ​ടി​നു മു​ന്പി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

വീ​ടി​ന് പി​ന്നി​ല്‍ വി​റ​ക് അ​ടു​ക്കിക്കൊ​ണ്ടു നി​ന്ന തോ​മ​സി​നു നേ​രെ പാ​ഞ്ഞു​വ​ന്ന കാ​ട്ടു​പ​ന്നി ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​ല​ത് കൈ​മു​ട്ടി​ന്‍റെ ഭാ​ഗം, ഇ​ട​തു കാ​ല്‍​മു​ട്ടി​ന് അ​ടി​വ​ശം, ഇ​ട​ത് കാ​ൽ​പ​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ തോ​മ​സി​ന്‍റെ ഇ​ട​ത് കൈ​യു​ടെ വി​ര​ലു​ക​ള്‍​ക്കി​ട​യി​ലും മു​റി​വേ​റ്റി​ട്ടു​ണ്ട്. കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന തോ​മ​സി​ന്‍റെ ശ​രീ​ര​ത്തി​ല്‍ 40 ല​ധി​കം തു​ന്നി​ക്കെ​ട്ടു​ക​ളു​ണ്ട്.

ഇ​ല​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല പ്രദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. വ​ന​മേ​ഖ​ല​യി​ൽ നി​ന്നും കി​ലോ​മീ​റ്റ​റു​ക​ള​ക​ലെ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​മെ​ങ്കി​ലും കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം പ്ര​ദേ​ശം താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​ല​ന്തൂ​ർ മാ​ർ​ക്ക​റ്റ്, വ​ലി​യ​വ​ട്ടം, ബ​ഥേ​ൽ ഭാ​ഗം, മൈ​ലാ​ടും​പാ​റ, വാ​ര്യാ​പു​രം, പൂ​ക്കോ​ട്, പ​രി​യാ​രം, വെ​ള്ള​പ്പാ​റ, പു​ളി​ന്തി​ട്ട, ഇ​ട​പ്പ​രി​യാ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. കൃ​ഷി ചെ​യ്യാ​തെ കാ​ടു​ക​യ​റി കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ പ​ന്നി​ക​ളു​ടെ ത​വ​ള​മാ​ണ്. ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി ഭൂ​മി ഇ​ങ്ങ​നെ കാ​ടു​ക​യ​റി കി​ട​പ്പു​ണ്ട്. ടാ​പ്പ് ചെ​യ്യാ​തെ കി​ട​ക്കു​ന്ന റ​ബ​ർ​തോ​ട്ട​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം താ​മ​സ​മാ​ക്കി​യി​ട്ടു​ണ്ട്.
മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്തു ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ കാ​ടു​ക​യ​റി കി​ട​ക്കു​ന്ന ഭൂ​മി​യി​ൽ പ​ന്നി താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലെ കാ​ട് നീ​ക്കി​യാ​ൽ ത​ന്നെ പ​ന്നി​ക​ളു​ടെ ശ​ല്യം ഒ​രു പ​രി​ധി​വ​രെ നി​യ​ന്തി​ക്കാ​ൻ ക​ഴി​യും. ഇ​താ​ദ്യ​മാ​യാ​ണ് പ്ര​ദേ​ശ​ത്ത് മ​നു​ഷ്യ​നു​നേ​രെ പ​ന്നി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്.

ഒ​റ്റ​യാ​ൻ പ​ന്നി​ക​ൾ ഇ​ത്ത​ര​ത്തി​ൽ ശ​ല്യ​കാരികളായി മാ​റു​ന്ന​ത് ജ​ന​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​ണ്. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ വ​രു​ന്ന​വ​ർ​ക്കു നേ​രെ പ​ക​ലും ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മോ​യെ​ന്ന ഭ​യ​മു​ണ്ട്.

പ​ന്നി ശ​ല്യ​ത്തി​ൽ നി​ന്ന് നാ​ടി​നെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പ​ട​ണ​മെ​ന്ന് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്‍റ് എം. ​ബി. സ​ത്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.