മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: സ​നോ​ജ് മേ​മ​ന
Wednesday, October 28, 2020 10:56 PM IST
പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​റെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ഴി​മ​തി​യു​ടെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മേ​മ​ന. മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേ​ര​ളാ കോ​ൺ​ഗ്ര​സ് - ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ഷി​ബു കെ. ​ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം രാ​ജ​ൻ പ​ടി​യ​റ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു സി. ​സാം, ബോ​ബ​ൻ തെ​ക്കേ​തി​ൽ, കെ.​എം. ശാ​മു​വേ​ൽ, മെ​ഹ​ബൂ​ബ് ഖാ​ൻ, ഡോ. ​ജോ​ർ​ജ് ജോ​സ​ഫ്, ജോ​ൺ​സ​ൺ നി​ര​വ​ത്ത്, പ​റ​ക്കോ​ട് മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.