കു​ട്ടി​ക​ളി​ലെ മ​നഃ​സം​ഘ​ർ​ഷം കു​റ​യ്ക്കാ​ൻ പോ​ലീ​സ് ‌‌
Wednesday, October 28, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​രു​ന്ന കു​ട്ടി​ക​ളി​ൽ മ​നഃ​സം​ഘ​ർ​ഷം കു​റ​യ്ക്കാ​ൻ എ​ല്ലാ​സ​ഹാ​യ​വും ഒ​രു​ക്കി പോ​ലീ​സ്. ലോ​ക്ക് ഡൗ​ൺ തു​ട​ങ്ങി ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ടെ കു​ട്ടി​ക​ളു​ടെ ആ​ത്മ​ഹ​ത്യ വ​ർ​ധി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, അ​ത്ത​രം സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നു പോ​ലീ​സ് പ്ര​തി​ജ്ഞ​ബ​ദ്ധ​മാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ൺ. ജി​ല്ല​യി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ ഏ​ഴ് കു​ട്ടി​ക​ളാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.‌

ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ലെ സ​മ്മ​ർ​ദങ്ങ​ൾ മാ​ത്ര​മ​ല്ല, ഫോ​ണി​ന്‍റെ ദു​രു​പ​യോ​ഗം മാ​താ​പി​താ​ക്ക​ൾ ത​ട​ഞ്ഞ​തും ആ​ത്മ​ഹ​ത്യ​ക​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ ഏ​തൊ​രു നാ​ടി​ന്‍റെ​യും ഭാ​വി​പൗ​ര​ന്മാ​രാ​ണ്. ആ​രോ​ഗ്യ​പൂ​ർ​ണ​മാ​യ ഭാ​വി​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ സ​മൂ​ഹ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം പോ​ലീ​സി​നും പ​ങ്കു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ലോ​ക്ക് ഡൗ​ൺ കാ​ല​യ​ള​വി​ൽ കു​ട്ടി​ക​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളും സ​മ്മ​ർ​ദങ്ങ​ളും കു​റ​യ്ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​പ​ദേ​ശ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഫോ​ണി​ലൂ​ടെ ന​ൽ​കു​ന്ന​തി​ന് ചി​രി എ​ന്ന​പേ​രി​ൽ ഹെ​ൽ​പ്‌​ലൈ​ൻ സം​സ്ഥാ​ന​ത്ത​ല​ത്തി​ൽ ആ​രം​ഭി​ച്ച​ത്. ഈ ​വ​ർ​ഷം ജൂ​ലൈ 11നു ​സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി തു​ട​ക്കം​കു​റി​ച്ച പ​ദ്ധ​തി എ​സ്പി​സി പ്രോ​ജ​ക്ടി​നു കീ​ഴി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 9497900200 എ​ന്ന ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​റി​ൽ കു​ട്ടി​ക​ൾ​ക്കും ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും വി​ളി​ച്ചു മാ​ർ​ഗ​നി​ദേ​ശ​ങ്ങ​ൾ തേ​ടാ​വു​ന്ന​താ​ണ്. സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ആ​ത്മ​ഹ​ത്യ തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കാ​വു​ന്ന​താ​ണ്. സൈ​ക്യാ​ട്രി​സ്റ്റു​ക​ൾ, സൈ​ക്കോ​ള​ജി​സ്റ്റു​ക​ൾ, സ്കൂ​ൾ കൗ​ൺ​സി​ല​ർ​മാ​ർ, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​വ​രു​ന്ന​തെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.‌

ജി​ല്ല​യി​ലു​ണ്ടാ​യ ആ​ത്മ​ഹ​ത്യ​ക​ളി​ൽ മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളും നാ​ല് പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. ഒ​രാ​ൾ 11 വ​യ​സ്‌ ക​ഴി​ഞ്ഞ​തും മ​റ്റു​ള്ള​വ​രെ​ല്ലാം 12 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​മാ​ണ്. മൊ​ബൈ​ൽ ഫോ​ൺ ദു​രു​പ​യോ​ഗ​ത്തെ തു​ട​ർ​ന്നു മാ​താ​പി​താ​ക്ക​ൾ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ ആ​ത്മ​ഹ​ത്യ​ക​ളു​മെ​ന്ന് എ​സ്പി ചൂ​ണ്ടി​ക്കാ​ട്ടി. ‌