സു​പ്രി​യ​യ്ക്ക് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് വീ​ടു​ നി​ർ​മി​ച്ചു ന​ൽ​കും
Wednesday, October 28, 2020 10:55 PM IST
തി​രു​വ​ല്ല: ജൂ​ലൈ ഏ​ഴി​നു തി​രു​വ​ല്ല കു​രി​ശു​ക​വ​ല​യി​ൽ അ​ന്ധ​നാ​യ വ​യോ​ധി​ക​നെ സ​ഹാ​യി​ക്കാ​ൻ കാ​ണി​ച്ച ന​ന്മ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ മ​ന​സി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ ന​ന്മ വെ​ളി​ച്ചം ന​ൽ​കി മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി മാ​റി​യ സു​പ്രി​യ സു​രേ​ഷി​ന് ജോ​യ്ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ ജോ​യ് ഹോം​സ് ഭാ​വ​ന​പ​ദ്ധ​തി​യി​ലൂ​ടെ വീ​ട് നി​ർ​മി​ച്ചു ന​ല്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശി​ലാ​സ്ഥാ​പ​ന​ക​ർ​മം ന​ട​ത്തി.

തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​ർ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. ആ​ദ്യ ഗ​ഡു​വാ​യ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് പ്ര​മു​ഖ വ്യ​വ​സാ​യി​യും വി​ജ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ചെ​യ​ർ​മാ​നു​മാ​യ കെ.​പി. വി​ജ​യ​ൻ സു​പ്രി​യ​യ്ക്ക് കൈ​മാ​റി. മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ലിം, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​എ​സ്. മ​നോ​ജ്, സ​തീ​ഷ് വി​ജ​യ​ൻ, ജോ​യ് ആ​ലു​ക്കാ​സ് മാ​ൾ മാ​നേ​ജ​ർ ഷെ​ൽ​ട്ട​ൻ വി. ​റാ​ഫേ​ൽ, ജോ​ളി സി​ൽ​ക്‌​സ് മാ​നേ​ജ​ർ പി.​എ​ഫ്. ഫ്രാ​ങ്ക്‌​ളി​ൻ, ജോ​യ്ആ​ലു​ക്കാ​സ് ജ്വ​ല്ല​റി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ടി.​എം. അ​രു​ൺ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.