പ​മ്പാ ന​ദീ​തീ​ര ജൈ​വ​വൈ​വി​ധ്യ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 27, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: ന​ദീ​തീ​ര​ത്തെ ജൈ​വ​വൈ​വി​ധ്യ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യു​ടെ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു ജീ​വ​നോ​പാ​ധി​ക്കു​ള്ള മാ​ര്‍​ഗം ക​ണ്ടെ​ത്തു​ന്ന​തി​ന് സാ​ങ്കേ​തി​ക പ​രി​ശീ​ല​നം ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കു​ടും​ബ​ശ്രീ വ​ഴി​യാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ക. പ​മ്പാ ന​ദീ​തീ​ര ജൈ​വ​വൈ​വി​ധ്യ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

2018ലെ ​പ്ര​ള​യം വ​ലി​യ ജൈ​വ​വൈ​വി​ധ്യ നാ​ശം ഉ​ണ്ടാ​ക്കി. പ​മ്പാ ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലേ​യും ജൈ​വ​വൈ​വി​ധ്യം അ​പ്പാ​ടെ ന​ഷ്ട​പ്പെ​ട്ടു. പ​മ്പാ​തീ​ര​ത്തെ ജൈ​വ​വൈ​വി​ധ്യം പ​ര​മാ​വ​ധി പു​ന​രു​ജ്ജീ​വി​പ്പി​ച്ച് ന​ദി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണു ര​ണ്ടു കോ​ടി രൂ​പ ചെ​ല​വി​ല്‍ റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​മ്പാ ന​ദീ​തീ​ര ജൈ​വ​വൈ​വി​ധ്യ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ജൈ​വ​വൈ​വി​ധ്യ​ശോ​ഷ​ണം കൂ​ടു​ത​ലാ​യി സം​ഭ​വി​ച്ചി​ട്ടു​ള്ള ഇ​ല​ന്തൂ​ര്‍, കോ​യി​പ്രം, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്‍​പ്പെ​ട്ട ചെ​റു​കോ​ല്‍, കോ​ഴ​ഞ്ചേ​രി, അ​യി​രൂ​ര്‍, റാ​ന്നി, പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, വെ​ച്ചൂ​ച്ചി​റ, നാ​റ​ണം​മൂ​ഴി എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ദ്ദേ​ശീ​യ​വും വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​തും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​സ​ന്ധാ​ര​ണ​ത്തി​ന് പ്ര​യോ​ജ​ന​പ്ര​ദ​വു​മാ​കു​ന്ന 64 സ​സ്യ ഇ​ന​ങ്ങ​ളു​ടെ തൈ​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്. അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു തൈ ​വി​ക​സി​പ്പി​ക്ക​ല്‍, തൈ ​ന​ടീ​ല്‍, തൈ​പ​രി​പാ​ല​നം എ​ന്നി​വ ന​ട​പ്പി​ലാ​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​ഉ​ഷ ടൈ​റ്റ​സ്, എം​ജി​എ​ന്‍​ആ​ര്‍​ജി​എ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗി​രി​ജ മ​ധു, ജെ​റി സാം ​മാ​ത്യു, ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബീ​ന സ​ജി, ബി.​സു​രേ​ഷ്, ജോ​സ​ഫ് കു​ര്യാ​ക്കോ​സ്, മോ​ഹ​ന്‍ രാ​ജ് ജേ​ക്ക​ബ്, റോ​സ​മ്മ സ​ഖ​റി​യ, എ​ന്‍.​വി. ബാ​ല​ന്‍, വ​ത്സ​മ്മ ഏ​ബ്ര​ഹാം, മി​നി ശ്യാം ​മോ​ഹ​ന്‍ , സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് മെം​ബ​ര്‍ കെ. ​വി. ഗോ​വി​ന്ദ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.