അ​ടൂ​ർ താ​ലൂ​ക്കി​ലെ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ പ്ര​തി​സ​ന്ധി
Tuesday, October 27, 2020 10:04 PM IST
അ​ടൂ​ർ താ​ലൂ​ക്കി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ സ്റ്റോ​ക്ക് ഉ​ണ്ടാ​യി​ട്ടും നീ​ല, വെ​ള്ള കാ​ർ​ഡു​ക​ൾ​ക്ക് അ​രി ന​ൽ​കു​വാ​ൻ സാ​ധി​ക്കാ​ത്ത​ത് റേ​ഷ​ൻ വ്യാ​പാ​രി​ക​ളും കാ​ർ​ഡു​ട​മ​ക​ളും ത​മ്മി​ൽ ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​കു​ന്നു.
മ​റ്റ് താ​ലൂ​ക്കു​ക​ളി​ൽ ഒ​ന്നു​മി​ല്ലാ​ത്ത സാ​ങ്കേ​തി​ക​ത്വ​ത്തി​ന്‍റെ പേ​രി​ൽ അ​ടൂ​ർ താ​ലൂ​ക്കി​ലെ റേ​ഷ​ൻ​വി​ത​ര​ണം താ​റു​മാ​റാ​കു​ക​യാ​ണ്.
റേ​ഷ​ൻ വി​ത​ര​ണം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ബി. സ​ത്യ​നും, സി​വി​ൽ സ​പ്ലൈ​സ​മ​ന്ത്രി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
മൈ​ന​സ് ബി​ല്ലിം​ഗ് സ​ന്പ്ര​ദാ​യം ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​ക​രി​ച്ച​തു​കൊ​ണ്ടാ​ണ് സ്റ്റോ​ക്ക് കു​റ​വു​ള്ള സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ഉ​ള്ള​തി​ൽ നി​ന്നും കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്.
മൈ​ന​സ് ബി​ല്ലിം​ഗ് സ​ന്പ്ര​ദാ​യം ഗ​വ​ണ്‍​മെ​ന്‍റ് നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ടൂ​ർ താ​ലൂ​ക്കി​ൽ അ​രി വി​ത​ര​ണം ന​ട​ത്താ​ൻ ക​ഴി​യാ​തി​രി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു.
എ​ന്നാ​ൽ മാ​സാ​വ​സാ​നം എ​ത്തി​യി​ട്ടും പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് റേ​ഷ​ൻ വി​ത​ര​ണ​ക്കാ​ർ പ​റ​ഞ്ഞു.