ജ​ന​മൈ​ത്രി പോ​ലീ​സ് വെ​ബി​നാ​ര്‍ ന​ട​ത്തി
Tuesday, October 27, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: പോ​ലീ​സ് സേ​വ​ന​ങ്ങ​ള്‍, പ​താ​ക ദി​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്നു​വ​രു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വെ​ബി​നാ​ര്‍ ന​ട​ത്തി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ക്ഷേ​മം എ​ന്ന വി​ഷ​യ​ത്തി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ ന​ട​ത്തി​യ വെ​ബി​നാ​ര്‍ ജി​ല്ലാ സി ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യും ജി​ല്ലാ പോ​ലീ​സ് ജ​ന​മൈ​ത്രി പ​ദ്ധ​തി നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യ ആ​ര്‍. സു​ധാ​ക​ര​ന്‍ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ല​വും​തി​ട്ട പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​ആ​ര്‍. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​മൈ​ത്രി ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​റും ജി​ല്ലാ സി ​ബ്രാ​ഞ്ച് എ​എ​സ്ഐ​യു​മാ​യ എ. ​ബി​നു സ്വാ​ഗ​ത​വും സി ​ബ്രാ​ഞ്ച് എ​സ്ഐ ച​ന്ദ്ര​മോ​ഹ​ന​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. പെ​രു​മ്പെ​ട്ടി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​പി​ന്‍ ഗോ​പി​നാ​ഥ്, സി ​ബ്രാ​ഞ്ച് എ​സ്ഐ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ ക്രൈം ​റെ​ക്കോ​ര്‍​ഡ്‌​സ് ബ്യൂ​റോ​യി​ലെ എ​എ​സ്ഐ സ​ജീ​വ് മ​ണ​ക്കാ​ട്ടു​പു​ഴ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ 50 ല്‍ ​അ​ധി​കം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ബി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു.