പൊ​ന്ത​ൻ​പു​ഴ സ​മ​രം 900 ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്നു
Tuesday, October 27, 2020 10:04 PM IST
പെ​രു​ന്പെ​ട്ടി: അ​ർ​ഹ​രാ​യ ക​ർ​ഷ​ക​ർ​ക്കു പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും പൊ​ന്ത​ൻ​പു​ഴ- വ​ലി​യ​കാ​വ് വ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യും ഉ​യ​ർ​ത്തി​ക്കൊ​ണ്ട് 2018 ൽ ​ആ​രം​ഭി​ച്ച പൊ​ന്ത​ൻ​പു​ഴ സ​മ​രം 900 ദി​ന​ങ്ങ​ൾ പി​ന്നി​ടു​ന്നു.
2018 ജ​നു​വ​രി​യി​ൽ പൊ​ന്ത​ൻ​പു​ഴ വ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് ന​ൽ​കി​ക്കൊ​ണ്ടു​ണ്ടാ​യ ഹൈ​ക്കോ​ട​തി വി​ധി​യെ തു​ട​ർ​ന്നാ​ണ് പൊ​ന്ത​ൻ​പു​ഴ സ​മ​രം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം രൂ​പ​പെ​ടു​ന്ന​ത്.
ക​ർ​ഷ​ക​രു​ടെ ഭൂ​മി കേ​സി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്നാ​യി​രു​ന്നു വ​നം റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ അ​ന്ന​ത്തെ വാ​ദം. എ​ന്നാ​ൽ സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ന​ട​ന്ന സ​ർ​വേ​യി​ലൂ​ടെ ക​ർ​ഷ​ക​രു​ടെ ഭൂ​മി വ​ന​പ​രി​ധി​ക്കു​പു​റ​ത്താ​ണെ​ന്നു തെ​ളി​ഞ്ഞു. റ​വ​ന്യൂ വ​കു​പ്പ് പ​ട്ട​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.എ​ന്നാ​ൽ വ​നം വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല.
ത​ട​സം നീ​ക്കി പ​ട്ട​യം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യ​മെ​ന്നു സ​മി​തി ചെ​യ​ർ​മാ​ൻ വി.​എ​ൻ. ഗോ​പി​നാ​ഥ​പി​ള്ള പ​റ​യു​ന്നു. ആ​വ​ശ്യ​ങ്ങ​ൾ നേ​ടും വ​രെ സ​മ​രം തു​ട​രു​മെ​ന്ന് ക​ൺ​വീ​ന​ർ സ​ന്തോ​ഷ് പെ​രു​മ്പെ​ട്ടി അ​റി​യി​ച്ചു.