പ്ര​മാ​ടം, മ​ല​യാ​ല​പ്പു​ഴ, ആ​ങ്ങ​മൂ​ഴി പി​എ​ച്ച്സി​ക​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​കും
Tuesday, October 27, 2020 10:04 PM IST
കോ​ന്നി: പ്ര​മാ​ടം, മ​ല​യാ​ല​പ്പു​ഴ, ആ​ങ്ങ​മൂ​ഴി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ്റാ​ന്‍ ഉ​ത്ത​ര​വാ​യ​താ​യി കെ ​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. ഇ​തോ​ടെ കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി.ആ​ര്‍​ദ്രം മി​ഷ​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് മൂ​ന്നു പി​എ​ച്ച്സി​ക​ളെ​യും എ​ഫ്എ​ച്ച്സി​ക​ളാ​യി ഉ​യ​ര്‍​ത്തി​യ​ത്. മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ലാ​കെ 212 പി​എ​ച്ച്സി​ക​ളും, ജി​ല്ല​യി​ല്‍ 13 പി​എ​ച്ച്സി​ക​ളും എ​ഫ്എ​ച്ച്സി​ക​ളാ​യി മാ​റും.

കാ​ലി​ത്തീ​റ്റ വി​ത​ര​ണം

തി​രു​വ​ല്ല: 2020 -21 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​റ്റൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് 5,67, 000 രൂ​പ​യു​ടെ കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്തു. ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഉ​ൾ​പെ​ട്ട 70 ക​ർ​ഷ​ക​ർ​ക്കാ​ണ് കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്ത​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മൃ​ഗാ​ശു​പ​ത്രി​യി​ൽ ന​ട​ന്ന കാ​ലി​ത്തീ​റ്റ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.