നാ​ഷ​ണ​ൽ ട്ര​സ്റ്റ് ആ​ക്ട് പി​ൻ​വ​ലി​ക്കാ​നു​ള്ള കേ​ന്ദ്ര തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: പു​തു​ശേ​രി
Tuesday, October 27, 2020 10:00 PM IST
പ​ത്ത​നം​തി​ട്ട: മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന 99 ലെ ​നാ​ഷ​ണ​ൽ ട്ര​സ്റ്റ് ആ​ക്ട് പി​ൻ​വ​ലി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​ആ​ക്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് നി​യ​മ​പ​രി​ര​ക്ഷ​യും ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യും മ​റ്റു ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ൽ കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ നി​യ​മം പി​ൻ​വ​ലി​ക്കു​ന്ന​തോ​ടെ ന​ഷ്ട​മാ​കു​മെ​ന്നും 18 വ​യ​സി​നു ശേ​ഷം ഈ ​കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന നി​യ​മ​പ​രി​ര​ക്ഷ ഇ​ല്ലാ​താ​വു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും പു​തു​ശേ​രി പ​റ​ഞ്ഞു.
സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്ക് കേ​ന്ദ്ര​ഗ​വ​ണ്മെ​ന്‍റ് ന​ൽ​കു​ന്ന ഗ്രാ​ന്‍റ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ യൂ​ണി​ക് ഡി​സ​ബി​ലി​റ്റി ഐ​ഡി കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ കാ​ർ​ഡ് എ​ടു​ക്കാ​നാ​യി ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. 2017 ൽ ​ഡി​എം​ഒ ഓ​ഫീ​സ് വ​ഴി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ഴി​യും കു​ട്ടി​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി അ​ക്ഷ​യ കേ​ന്ദ്രം വ​ഴി യു​ഡി​ഐ​ഡി കാ​ർ​ഡി​ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളോ​ട് ക​രു​ത​ൽ കാ​ട്ടാ​തെ ഇ​ത്ത​രം ക​ണ്ണി​ൽ​ച്ചോ​ര​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.