സ്പെഷ​ൽ സ്കൂ​ൾ ര​ക്ഷ​കാ​ർ​ത്തൃ​സം​ഘ​ട​ന പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു
Tuesday, October 27, 2020 10:00 PM IST
ചു​ങ്ക​പ്പാ​റ: മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് നി​യ​മ, ആ​രോ​ഗ്യ പ​രി​ര​ക്ഷ​യും, മ​റ്റു ക്ഷേ​മ​പ​ദ്ധ​തി​ക​ളും ന​ൽ​കി വ​ന്നി​രു​ന്ന 1999ലെ ​നാ​ഷ​ണ​ൽ ട്ര​സ്റ്റ് ആ​ക്ട് പി​ൻ​വ​ലി​ക്കാ​നു​ള്ള കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ സ്പെ​ഷ​ൽ സ്കൂ​ൾ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പെ​യ്ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചു​ങ്ക​പ്പാ​റ പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.
കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം സ്കൂ​ളു​ക​ൾ തു​റ​ക്കാ​ത്ത​തു​മൂ​ലം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ വീ​ട്ടി​ൽ സം​ര​ക്ഷി​ക്കു​ന്ന​തു​മൂ​ലം മാ​താ​പി​താ​ക്ക​ൾ​ക്ക് ജോ​ലി​ക്കു പോ​കാ​ൻ സാ​ധി​ക്കാ​ത്ത​തു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ൽ സ്കോ​ള​ർ​ഷി​പ്പ് അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.
സ​മ​ര​വും പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ്ര​തി​ഷേ​ധ സ​ന്ദേ​ശം അ​യ​യ്ക്ക​ലും മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം ​പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. പെ​യ്ഡ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മ​റ്റി അം​ഗം ചെ​റി​യാ​ൻ ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സി ഇ​ല​ഞ്ഞി​പ്പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചു​ങ്ക​പ്പാ​റ അ​സീ​സി സെ​ന്‍റ​ർ സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ളാ​യ സി​സ്റ്റ​ർ ആ​ൻ മാ​ത്യു, സി​സ്റ്റ​ർ ആ​ൻ മ​രി​യ, ശ​ശി​കു​മാ​ർ ചൂ​ര​പ്പാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.