കോ​ന്നി​യി​ൽ 'സ്പ​ർ​ശം' പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Tuesday, October 27, 2020 10:00 PM IST
കോ​ന്നി: കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് 2019 -20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്പ​ർ​ശം പ​ദ്ധ​തി ആ​രം​ഭി​ച്ചു. അ​ർ​ബു​ദം, ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖം, ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖം, വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖം തു​ട​ങ്ങി​യ മാ​ര​ക രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന കോ​ന്നി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി മ​രു​ന്നു​ക​ൾ ന​ൽ​കു​ന്ന​തി​നാ​യി ഗ്രാ​മ പ​ഞ്ചാ​യ​യ​ത്ത് അ​ഞ്ചു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സ്പ​ർ​ശം. ആ​ദ്യ ഘ​ട്ട​ത്തി​ൽ 18 വാ​ർ​ഡു​ക​ളി​ലാ​യി 65 പേ​ർ​ക്കാ​ണ് മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​യ്യ​നാ​മ​ൺ 52 ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ അ​നി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, ദീ​നാ​മ്മ റോ​യി, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സി​മി, വി.​സി. മി​നി​മോ​ൾ തുട ങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.