24 പേ​ർ​ക്കുകൂ​ടി കോ​വി​ഡ് ‌‌
Monday, October 26, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 24 പേ​ർ​ക്ക്കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന കു​റ​വാ​യി​രു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി. 153 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യും ല​ഭി​ച്ചു.‌
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നുപേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു വ​ന്ന​വ​രും 21 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത അ​ഞ്ചു പേ​രു​ണ്ട്. ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.56 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് എ​ട്ട് ശ​ത​മാ​ന​വു​മാ​ണ്.‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 14,172 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 10963 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ൽ 79 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.
രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 11533 ആ​യി. 2492 പേ​രാ​ണ് ജി​ല്ല​യി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.
1375 രോ​ഗ​ബാ​ധി​ത​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. വി​വി​ധ കേ​സു​ക​ളി​ലെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ​പെ​ട്ട 15101 പേ​രു​ൾ​പ്പെ​ടെ 21129 പേ​രാ​ണ് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.‌
ഇ​ന്ന​ലെ 2399 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 1715 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തി​ൽ 989 ആ​ർ​ടി​പി​സി​ആ​ർ, 758 ആ​ന്‍റി​ജ​ൻ, 64 ട്രൂ​നാ​റ്റ്, ആ​റ് സി ​ബി നാ​റ്റ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 582 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. 1359 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ജി​ല്ല​യി​ൽ ല​ഭി​ക്കാ​നു​ണ്ട്. ‌
‌ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്ഥ​പ​ന​ങ്ങ​ൾ തി​രി​ച്ചു​ള​ള ക​ണ​ക്ക്
പ​ന്ത​ളം (പ​ന്ത​ളം, എം​എം ജം​ഗ്ഷ​ൻ) - 4, പ​ത്ത​നം​തി​ട്ട (ന​ന്നു​വ​ക്കാ​ട്, അ​ഴൂ​ർ) 2, തി​രു​വ​ല്ല (കു​റ്റ​പ്പു​ഴ, കു​ന്ന​ത്തും​ക​ര, തി​രു​വ​ല്ല) 3, ചെ​റു​കോ​ൽ (ചെ​റു​കോ​ൽ) 2, ഇ​ര​വി​പേ​രൂ​ർ 1, ക​ട​പ്ര (വ​ള​ഞ്ഞ​വ​ട്ടം) 1, കോ​യി​പ്രം (കു​റു​വ​ൻ​കു​ഴി) 1, കോ​ഴ​ഞ്ചേ​രി (കാ​ട്ടൂ​ർ, തെ​ക്കേ​മ​ല) 2, കു​ള​ന​ട (കൈ​പ്പു​ഴ, പ​ന​ങ്ങാ​ട്) 2, നാ​ര​ങ്ങാ​നം (തോ​ന്ന്യാ​മ​ല) 1, നി​ര​ണം (നി​ര​ണം നോ​ർ​ത്ത്) 1, ഓ​മ​ല്ലൂ​ർ (ഓ​മ​ല്ലൂ​ർ) 1, പു​റ​മ​റ്റം (പു​റ​മ​റ്റം) 1, റാ​ന്നി (പു​ന്ന​ക്കാ​വ്) 1, വ​ള്ളി​ക്കോ​ട് (വാ​ഴ​മു​ട്ടം) 1. ‌