ന​ഗ​ര​സ​ഭാ ആ​യു​ർ​വേ​ദ ആശു​പ​ത്രി​യു​ടെ ഒ​പി ബ്ലോ​ക്ക് നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Monday, October 26, 2020 10:37 PM IST
‌പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യു​ടെ ഒ​പി ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി. ന​ഗ​ര​സ​ഭ 26-ാം വാ​ർ​ഡി​ലെ അ​ഴൂ​രി​ലാ​ണ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. ഇ​തി​ന് മു​ന്പി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ വ​സ്തു​വി​ലാ​ണ് പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. ഒ​പി വി​ഭാ​ഗ​ത്തി​ന് പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​തോ​ടെ പ​ഴ​യ കെ​ട്ടി​ടം കി​ട​ത്തി ചി​കി​ത്സ​യ്ക്ക് പ്ര​യോ​ജ​ന​പ്പെ​ടും.

ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി വി​ഹി​ത​മാ​യ 33 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 1600 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. ‌

പ​രി​ശോ​ധ​നാ മു​റി, ഫാ​ർ​മ​സി, രോ​ഗി​ക​ൾ​ക്ക് വി​ശ്ര​മ​മു​റി എ​ന്നി​വ​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ സ​ജ്ജ​മാ​ക്കു​ന്ന​ത്. ഒ​പി ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ റോ​സ്‌​ലി​ൻ സ​ന്തോ​ഷ് നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ എ. ​സ​ഗീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ചെ​യ​ർ​മാ​ൻ പി. ​മോ​ഹ​ൻ​രാ​ജ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​ജാ​സിം കു​ട്ടി, സി​ന്ധു അ​നി​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സ​സ്യ സ​ജീ​വ്, റോ​ഷ​ൻ നാ​യ​ർ, ദീ​പു ഉ​മ്മ​ൻ, അം​ബി​ക വേ​ണു, സ​ജി​നി മോ​ഹ​ൻ, ഡോ ​വാ​ഹി​ദ റ​ഹ്മാ​ൻ, റ​നീ​സ് മു​ഹ​മ്മ​ദ്, അ​ഖി​ൽ അ​ഴൂ​ർ, ആ​ശ പ്ര​വ​ർ​ത്ത​ക സ​ജി​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌