കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് വാ​ട​ക ല​ഭി​ക്കു​ന്നി​ല്ല
Sunday, October 25, 2020 10:29 PM IST
അ​ടൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കോ​വി​ഡ് കെ​യ​ർ സെ​ൻ​റ​റു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​ക​ൾ​ക്ക് വാ​ട​ക ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി.
ജി​ല്ല​യി​ൽ ന​ഗ​ര​സ​ഭ​ക​ൾ, പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നോ ര​ണ്ടോ സെ​ന്‍റ​റു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് അ​ടി​യ​ന്ത​ര ഘ​ട്ട പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്ര​വാ​സി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​യി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ​ക്കാ​യി കെ​ട്ടി​ട​വും ലോ​ഡ്ജ് മു​റി​ക​ളും വി​ട്ടു ന​ല്കി​യ​വ​ർ​ക്കാ​ണ് ഇ​തേ​വ​രെ വാ​ട​ക ല​ഭി​ക്കാ​ത്ത​ത്.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് സെ​ന്‍റ​റു​ക​ൾ​ക്കാ​യി ഇ​വ ഏ​റ്റെ​ടു​ത്ത​ത്. ദി​വ​സ​വാ​ട​ക​യ്ക്ക് ന​ല്കി​യി​രു​ന്ന ടൗ​ണി​ലെ ലോ​ഡ്ജു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യു​ടെ മി​ക്ക മു​റി​ക​ളും ഇ​തി​നാ​യി വി​ട്ടു​കൊ​ടു​ത്ത​തോ​ടെ വാ​ട​ക​യി​ന​ത്തി​ൽ ല​ഭി​ക്കു​ന്ന വ​രു​മാ​ന​വും ന​ഷ്ട​മാ​യി. മേ​യ് മു​ത​ലാ​ണ് മു​റി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. ഇ​പ്പോ​ൾ വ​രു​മാ​നം നി​ല​ച്ച​തോ​ടെ സ​ർ​ക്കാ​ർ ന​ല്കാ​മെ​ന്ന് പ​റ​യു​ന്ന പ​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണി​വ​ർ.
ഏ​റ്റെ​ടു​ത്ത കെ​ട്ടി​ട​ങ്ങ​ളി​ലെ പ​ല മു​റി​ക​ളും ഇ​പ്പോ​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അ​വ തി​രി​കെ കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് വി​ട്ട് ന​ല്ക​ണ​മെ​ന്നാ​ണ് മ​റ്റൊ​രാ​വ​ശ്യംഓ​രോ മേ​ഖ​ല​യി​ലും ഏ​റ്റെ​ടു​ത്ത കോ ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ​ക്ക് ന​ല്കേ​ണ്ട വാ​ട​ക സം​ബ​ന്ധി​ച്ച് ഉ​ള്ള ക​ണ​ക്കു​ക​ൾ ത​യാ​റാ​ക്കി അ​താ​ത് പ്ര​ദേ​ശ​ത്തെ ആ​ർ​ഡ​ഒ​മാ​ർ ജി​ല്ലാ​ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ള്ള​താ​യി പ​റ​യു​ന്നു.
സ​ർ​ക്കാ​ർ ഫ​ണ്ട് ല​ഭി​ച്ചാ​ലു​ട​ൻ ഇ​വ​ർ​ക്ക് തു​ക ന​ല്കു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.