ഇ​ര​വി​പേ​രൂ​ര്‍ ഗി​ല്‍​ഗാ​ല്‍ കേ​ന്ദ്രം ക്ല​സ്റ്റ​റാ​യി; രോ​ഗ​ബാ​ധി​ത​ര്‍ 187
Sunday, October 25, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗി​ല്‍​ഗാ​ല്‍ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ ഇ​ന്ന​ലെ 101 പേ​ര്‍​ക്ക്കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.
സ്ഥാ​പ​നം താ​ത്കാ​ലി​ക സി​എ​ഫ്എ​ല്‍​ടി​സി ആ​ക്കി​മാ​റ്റി, അ​വി​ടെ​ത്ത​ന്നെ ചി​കി​ത്സ​യ്ക്കു​ള​ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു.
ഇ​ര​വി​പേ​രൂ​ര്‍: ഇ​ര​വി​പേ​രൂ​രി​ല്‍ അ​ശ​ര​ണ​രാ​യി​ട്ടു​ള്ള​വ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ചി​ട്ടു​ള്ള ഗി​ല്‍​ഗാ​ല്‍ ആ​ശ്വ​സ കേ​ന്ദ്ര​ത്തി​ല്‍ ല​ക്ഷ​ണം കാ​ണി​ക്കാ​ത്ത കോ​വി​ഡ് രോ​ഗ​വ്യാ​പ​ന തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ക​ണ്ടെ​ത്തി​യ​തി​ല്‍ കേ​ന്ദ്ര​ത്തി​ലെ എ​ല്ലാ​വ​ര്‍​ക്കു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന ര​ണ്ടു​ദി​വ​സം എ​ടു​ത്ത് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജീ​വ് അ​റി​യി​ച്ചു.
376 പേ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ 187 പേ​ര്‍ പോ​സി​റ്റീ​വാ​ണ്. ശാ​രീ​രി​ക വൈ​ക​ല്യ​വും രോ​ഗ​പീ​ഡ​യും കാ​ര​ണം കി​ട​പ്പാ​യ​വ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രെ അ​വ​രു​ടെ മു​റി​ക​ളി​ല്‍ ത​ന്നെ​യും, ഇ​വ​രി​ല്‍ രോ​ഗ സ്ഥി​തി മോ​ശ​മാ​കു​ന്ന​വ​രെ പ​രി​പാ​ലി​ക്കാ​ന്‍ പ്ര​ത്യേ​ക വാ​ര്‍​ഡും ക്ര​മീ​ക​രി​ച്ചു. ഇ​ത്ത​ര​ത്തി​ല്‍ ആ​ശ്വാ​സ ഭ​വ​ന്‍ ത​ന്നെ പ്ര​ഥ​മ​ത​ല ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി മാ​റ്റി.
ആ​രോ​ഗ്യ വ​കു​പ്പ് ഇ​വി​ടേ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നും ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ച്ചു കൂ​ടാ​തെ നാ​ല് ഡോ​ക്ട​ര്‍​മാ​ര്‍ ആ​റ് ന​ഴ്സു​മാ​ര്‍ എ​ന്നി​ങ്ങ​നെ ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ചു. നി​ല​വി​ല്‍ സ്ഥി​തി പൂ​ര്‍​ണ​മാ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.
അ​വി​ടേ​ക്കും തി​രി​ച്ചും ഉ​ള്ള പ്ര​വേ​ശ​നം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മാ​ത്ര​മാ​ണു​ള്ള​ത്. ആ​ശ്വ​സ​ഭ​വ​നി​ലെ 450 ഓ​ളം വ​രു​ന്ന ആ​ളു​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നാ​യി കോ​മ്പൗ​ണ്ടി​ന് പു​റ​ത്ത് പ്ര​ത്യേ​കം അ​ടു​ക്ക​ള ആ​രം​ഭി​ച്ചു.
25 പ​ശു, 20 ഓ​ളം ആ​ടു​ക​ള്‍ എ​ന്നി​വ​യ്ക്ക് ക​പ്പ​ത്ത​ടി അ​ട​ക്ക​മു​ള്ള തീ​റ്റ സാ​ധ​ന​ങ്ങ​ളും പു​റ​മേ​യ്ക്ക് നി​ന്ന് ക്ര​മീ​ക​രി​ച്ച് സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മു​ന്നോ​ട്ട് പോ​കു​ന്നു​ണ്ട്. പ്രാ​ഥ​മി​കി സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തു​ന്ന​ത് അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​വ​ര്‍​ക്കു​ള്ള രോ​ഗ പ​രി​ശോ​ധ​ന ഇ​ന്നു മു​ത​ല്‍ ഓ​ത​റ​യി​ല്‍ ന​ട​ക്കും.