തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍; പ്രാ​ദേ​ശി​ക​ത​ല സ​ഖ്യ​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ന്നു
Sunday, October 25, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കേ പ്രാ​ദേ​ശി​ക​ത​ല സ​ഖ്യ​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ന്നു. യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ​ഖ്യ​ങ്ങ​ള്‍​ക്കു പു​റ​ത്താ​ണ് പ​ല സ​ഖ്യ​ങ്ങ​ളും. ഇ​ത്ത​രം സ​ഖ്യ​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ച് ഏ​തെ​ങ്കി​ലും മു​ന്ന​ണി​യു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു പ​റ​യു​ന്നു. മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​മാ​യി ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന നി​ല​വി​ലെ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ ഇ​വ​രൊ​ക്കെ​യാ​ണ് സ​ഖ്യ​ശ്ര​മ​ങ്ങ​ള്‍​ക്കു പി​ന്നി​ലു​ള്ള​ത്.
ഇ​ട​ത്, വ​ല​തു മു​ന്ന​ണി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്രാ​ഥ​മി​ക​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ്ത​ല ക​മ്മി​റ്റി​ക​ള്‍ സ​ജീ​വ​മാ​ക്കി. ക​മ്മി​റ്റി​ക​ള്‍ നി​ല​വി​ല്‍ ഇ​ല്ലാ​തി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​വ രൂ​പീ​ക​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം. പ​ര​മാ​വ​ധി സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളി​ലാ​ണ് മു​ന്ന​ണി​ക​ളും ഘ​ട​ക​ക​ക്ഷി​ക​ളും. കോ​ണ്‍​ഗ്ര​സി​ല്‍ എ, ​ഐ ഗ്രൂ​പ്പു​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ സ​ജീ​വ​മാ​യി. ഐ ​ഗ്രൂ​പ്പ് യോ​ഗ​ങ്ങ​ള്‍ എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ന്നു.
ജി​ല്ല​യി​ലെ പ്ര​ധാ​ന ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ടാ​ണ് യോ​ഗ​ങ്ങ​ള്‍ ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ല്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രെ​യും നി​ശ്ച​യി​ച്ചു. പാ​ര്‍​ട്ടി​യി​ല്‍ വി​ല​പേ​ശി പ​ര​മാ​വ​ധി ത​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ക​രെ മ​ത്സ​രി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
എ​ല്‍​ഡി​എ​ഫി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ രം​ഗ​പ്ര​വേ​ശ​ത്തോ​ടെ സീ​റ്റു നി​ര്‍​ണ​യ​ച​ര്‍​ച്ച​ക​ള്‍ നീ​ളാ​നി​ട​യു​ണ്ട്. ജോ​സ് വി​ഭാ​ഗം പ​ര​മാ​വ​ധി എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തോ​ടെ ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ സീ​റ്റു നി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​കും. സി​പി​എം മ​ത്സ​രി​ച്ചു​വ​ന്നി​രു​ന്ന സീ​റ്റു​ക​ളി​ല​ട​ക്കം വി​ട്ടു​വീ​ഴ്ച​ക​ള്‍ വേ​ണ്ടി​വ​രും.