പീ​ഡ​ന​ശ്ര​മ​ക്കേ​സി​ല്‍​ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Sunday, October 25, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: ളാ​ഹ ആ​ദി​വാ​സി കോ​ള​നി​യ്ക്ക് സ​മീ​പം 52 കാ​രി​യെ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ടി​ച്ചി​പ്പു​ഴ ആ​ശാ​ന്‍ പ​റ​മ്പി​ല്‍ ജി​ന്‍​സ​ണ്‍ (30), അ​ടി​ച്ചി​പ്പു​ഴ സ​ജീ​വ് (47) എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ 10നാ​ണ് സം​ഭ​വം.
അ​ടി​ച്ചി​പ്പു​ഴ​യി​ല്‍ നി​ന്നും ബൈ​ക്കി​ല്‍ അ​ട്ട​തോ​ട്ടി​ലെ മ​ര​ണ​വീ​ട്ടി​ലേ​ക്ക് പോ​യ പ്ര​തി​ക​ള്‍ വെ​ള്ളം കു​ടി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് 52കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. വെ​ള്ളം എ​ടു​ക്കാ​ന്‍ അ​ക​ത്തേ​ക്കു പോ​യ ഇ​വ​രെ പ്ര​തി​ക​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പെ​രു​നാ​ട് എ​സ്ഐ​യും സം​ഘ​വും അ​ട്ട​ത്തോ​ട്ടി​ല്‍ നി​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തു.

ജോ​ര്‍​ജ് അ​ല​ക്‌​സാ​ണ്ട​ര്‍ എ​ന്‍​സി​പി​യി​ല്‍ നി​ന്നു രാ​ജി​വ​ച്ചു

പ​ത്ത​നം​തി​ട്ട: എ​ന്‍​സി​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ദേ​ശീ​യ സ​മി​തി​യം​ഗ​വു​മാ​യി​രു​ന്ന ജോ​ര്‍​ജ് അ​ല​ക്‌​സാ​ണ്ട​ര്‍ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു രാ​ജി​വ​ച്ചു. എ​ന്‍​സി​പി ക​ര്‍​ഷ​ക​വി​ഭാ​ഗം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ജോ​ര്‍​ജ് അ​ല​ക്‌​സാ​ണ്ട​ര്‍ എ​ന്‍​സി​പി​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ര്‍​ത്ത​ക​രി​ലൊ​രാ​ളാ​ണ്. പു​തി​യ ജി​ല്ലാ പ്ര​സി​ഡ​ന്റി​ന്റെ നി​യ​മ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. പാ​ര്‍​ട്ടി ന​ട​പ​ടി​ക്കു വി​ധേ​യ​നാ​യ ആ​ളെ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.