പ​രു​മ​ല പെ​രു​ന്നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Sunday, October 25, 2020 10:24 PM IST
പരുമല:​ പ​രു​ശൂ​ദ്ധ പ​രു​മ​ല കൊ​ച്ചു​തി​രു​മേ​നി​യു​ടെ 118-ാം ഓ​ർ​മ​പെ​രു​ന്നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. ന​വം​ബ​ർ ര​ണ്ടി​ന് പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.
ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് നി​ര​ണം ഭ​ദ്രാ​സ​മാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ്് മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ ഫാ. ​എം.​സി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​ന് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡാ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും.
തു​ട​ർ​ന്നു​ന​ട​ക്കു​ന്ന തീ​ർ​ഥാ​ട​ന വാ​രാ​ഘോ​ഷ​വും കാ​തോ​ലി​ക്ക ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം ഏ​ഴി​ന് ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​വും എ​ട്ടി​ന് ക​ബ​റി​ങ്ക​ലി​ൽ ധൂ​പ പ്രാ​ർ​ത്ഥ​ന​യും ആ​ശി​ർ​വാ​ദ​വും ഉ​ണ്ടാ​കും.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10.30ന് ​ധ്യാ​ന പ്ര​സം​ഗം, വൈ​കു​ന്നേ​രം നാ​ലി​ന് ഗ്രി​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര, വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​രം, ഏ​ഴി​ന് ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗം, എ​ട്ടി​ന് ക​ബ​റി​ങ്ക​ലി​ൽ ധൂ​പ​പ്രാ​ർ​ഥ​ന, ഒ​ന്പ​തി​ന് ശ​യ​ന ന​മ​സ്കാ​രം.
പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ രാ​വി​ലെ ആ​റി​നും 8.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. മൂ​ന്നി​ന് ചേ​രു​ന്ന തീ​ർ​ഥാ​ട​ക സ​മാ​പ​ന സ​മ്മേ​ള​നം കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി എ​ട്ടി​ന് ശ്ലൈ​ഹീ​ക വാ​ഴ്വ്. 8.15ന് ​റാ​സ.
ഒ​ന്പ​തി​ന് ക​ബ​റി​ങ്ക​ലി​ൽ ധൂ​പ പ്രാ​ർ​ഥ​ന, ആ​ശി​ർ​വാ​ദം. ര​ണ്ടി​ന് രാ​വി​ലെ ആ​റി​നും 8.30നും ​വി​ശൂ​ദ്ധ കു​ർ​ബാ​ന, 10.30ന് ​ശ്ലൈ​ഹീ​ക വാ​ഴ്വ്, 11ന് ​സെ​മി​നാ​ർ, 12ന് ​ഉ​ച്ച ന​മ​സ്കാ​രം, പ​രി​ശൂ​ദ്ധ പ​രു​മ​ല തി​രു​മേ​നി​യോ​ടു​ള്ള മ​ധ്യ​സ്ഥ പ്ര​ർ​ത്ഥ​ന.
ര​ണ്ടി​ന് ന​ട​ക്കു​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ​യു​ടെ ആ​ശി​ർ​വാ​ദ​ത്തോ​ടും പെ​രു​ന്നാ​ളി​ന് കൊ​ടി​യി​റ​ങ്ങും.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി

പരുമല: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് പ​രു​മ​ല പെ​രു​ന്നാ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ടി​യേ​റ്റ് സ​മ​യ​ത്ത് 50 പേ​രെ മാ​ത്ര​മേ പ​ള്ളി കോ​ന്പൗ​ണ്ടി​നു​ള​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു. പ​ദ​യാ​ത്ര​ക​ൾ പൂ​ർ​ണ​മാ​യും ഈ ​വ​ർ​ഷം ഒ​ഴി​വാ​ക്കി. റാ​സ​യി​ലും ആ​രാ​ധ​ന​യി​ലും 50 പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ക്കു​ക​യു​ള്ളു.
ഒ​രു സ​മ​യ​ത്ത് അ​ഞ്ചു​പേ​ർ​ക്ക് മാ​ത്ര​മേ ക​ബ​റി​ങ്ക​ലി​ൽ പ്ര​വേ​ശ​ന​മു​ള്ളു. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ര​ജി​സ്റ്റ​റി​ൽ പേ​രും ഫോ​ണ്‍ ന​ന്പ​രും രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മേ ക​ബ​റി​ങ്ക​ലി​ലേ​ക്ക് ക​ട​ത്തി വി​ടു​ക​യു​ള്ളു.
65നു ​മു​ക​ളി​ലും 10നു ​താ​ഴെ​യും വ​യ​സു​ള്ള​വ​ർ​ക്കും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള​ള​വ​രെ​യും പ​ള്ളി കോ​ന്പൗ​ണ്ടി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ല. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​മാ​യി​രി​ക്കും ഇ​ത്ത​വ​ണ പ​രു​മ​ല പെ​രു​ന്നാ​ൾ ന​ട​ത്തു​ക.