‘സ്നേ​ഹ​പൂ​ർ​വം’ പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​വ​രോ​ട് അ​ല്പം കൂ​ടി ക​രു​ണ​യാ​കാം ‌
Friday, October 23, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: നി​രാ​ലം​ബ​രാ​യ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള ‘സ്നേ​ഹ​പൂ​ർ​വം’ പ​ദ്ധ​തി​യി​ലെ നി​ബ​ന്ധ​ന​ക​ൾ പ​ല​തും നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്നു പ​രാ​തി.
‌മാ​താ​വോ പി​താ​വോ ഇ​രു​വു​മോ മ​ര​ണ​മ​ട​ഞ്ഞ കു​ട്ടി​യെ സം​ര​ക്ഷി​ക്കു​ന്ന ര​ക്ഷി​താ​വി​ന് കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വി​നാ​യി ന​ൽ​കു​ന്ന സ​ഹാ​യ​മാ​ണ് സ്നേ​ഹ​പൂ​ർ​വം പ​ദ്ധ​തി. ഒ​ന്നു മു​ത​ൽ അ​ഞ്ചാം​ക്ലാ​സു​വ​രെ പ​ഠി​ക്കു​ന്ന പ്ര​തി​മാ​സം 300 രൂ​പ​യും ആ​റ് മു​ത​ൽ പ​ത്തു​വ​രെ 500 രൂ​പ​യും 11, 12 ക്ലാ​സു​ക​ളി​ൽ 750 രൂ​പ​യും ഡി​ഗ്രി ത​ല​ത്തി​ൽ 1000 രൂ​പ​യു​മാ​ണ് ന​ൽ​കു​ന്ന​ത്.
ഒ​രു അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ 10 മാ​സ​ത്തേ​ക്കാ​ണ് തു​ക അ​നു​വ​ദി​ക്കു​ന്ന​ത്.‌പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ യോ​ഗ്യ​ത​യു​ള്ള​ത്. വീ​ടു​ക​ളി​ൽ ര​ക്ഷി​താ​വി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​നാ​കു​ന്ന​ത്.‌
കു​ട്ടി താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​നം സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ളാ​ണ് ക​ടു​പ്പ​മാ​യ​ത്. കു​ട്ടി താ​മ​സി​ക്കു​ന്ന കു​ടും​ബം ബി​പി​എ​ൽ വി​ഭാ​ഗ​മാ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന വ്യ​വ​സ്ഥ. അ​ഥ​വാ എ​പി​എ​ൽ വി​ഭാ​ഗ​മാ​ണെ​ങ്കി​ൽ ഗ്രാ​മ​ങ്ങ​ളി​ൽ വാ​ർ​ഷി​ക കു​ടും​ബ​വ​രു​മാ​നം 20,000 രൂ​പ​യും ന​ഗ​ര​പ്ര​ദേ​ശ​മാ​ണെ​ങ്കി​ൽ 22,375 രൂ​പ​യു​മാ​ണ് പ​രി​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തു തെ​ളി​യി​ക്കു​ന്ന​തി​നു വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നു സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം. മാ​താ​വോ പി​താ​വോ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ളും ഇ​ത്ത​രം കു​ടും​ബ​ങ്ങ​ളി​ലു​ണ്ടെ​ങ്കി​ലും ഇ​വ​രു​ടെ വാ​ർ​ഷി​ക വ​രു​മാ​നം ക​ണ​ക്കെ​ടു​ക്കു​ന്പോ​ൾ നി​ശ്ചി​ത തു​ക​യ്ക്കു മു​ക​ളി​ലാ​ണെ​ന്നാ​ണ് റ​വ​ന്യു​വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ.‌