ഉ​ട​മ​സ്ഥാ​വ​കാ​ശം എ​ഴു​തി ന​ൽ​കി​യു​ള്ള ച​ർ​ച്ച​ വി​ജ​യി​ക്കി​ല്ലെ​ന്ന് മോ​ഹ​ൻ​രാ​ജ്
Friday, October 23, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല സ്റ്റേ​ഡി​യം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നി​ശ​ബ്ദ​ത പാ​ലി​ച്ച എം​എ​ൽ​എ ഇ​പ്പോ​ൾ വീ​ണ്ടും ഈ ​വ്ി​ഷ​യം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യെ​ന്ന് ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ പി. ​മോ​ഹ​ൻ​രാ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ന​ഗ​ര​സ​ഭ​യു​ടെ പൂ​ർ​ണ​നി​യ​ന്ത്ര​ണ​ത്തി​ലും ഉ​ട​മ​സ്ഥ​ത​യി​ലു​മു​ള്ള സ്ഥ​ലം മ​റ്റേ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക്കോ സ​മി​തി​ക്കോ തീ​റെ​ഴു​തി ന​ൽ​കി​യ​ശേ​ഷ​മു​ള്ള ഒ​രു വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​വും ന​ട​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്.
സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ണം മു​ട​ക്കി വി​ക​സി​പ്പി​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം നി​ല​വി​ലു​ള്ള​തു​പോ​ലെ തു​ട​രു​ന്ന​തി​ൽ എ​ന്താ​ണ ്തെ​റ്റു​ള്ള​ത്.സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​യാ​റാ​ക്കി​യ ധാ​ര​ണാ​പ​ത്ര​ത്തി​ലെ പി​ഴ​വു​ക​ൾ നേ​ര​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ലെ​ല്ലാം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലും മു​ൻ ചെ​യ​ർ​മാ​ൻ​മാ​രു​മൊ​ക്കെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ര​ണ്ടു​ത​വ​ണ യോ​ഗം ചേ​ർ​ന്ന​പ്പോ​ഴും ഇ​തു​ത​ന്നെ​യാ​ണ് ഉ​ന്ന​യി​ക്ക​പ്പെ​ട്ട​ത്.
ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കി അ​റി​യി​ക്കാ​മെ​ന്നാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ വാ​ഗ്ദാ​നം. എ​ന്നാ​ൽ പി​ന്നീ​ട് ഇ​തേ​ക്കു​റി​ച്ച് ഒ​ന്നും മി​ണ്ടാ​തെ ഇ​പ്പോ​ൾ കൊ​ടു​മ​ണ്‍ സ്റ്റേ​ഡി​യം പൂ​ർ​ത്തി​യാ​യ​തു ക​ണ്ട​പ്പോ​ൾ പ​ത്ത​നം​തി​ട്ട സ്റ്റേ​ഡി​യം വി​ക​സ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു​വെ​ന്ന ത​ര​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.
പ​ത്ത​നം​തി​ട്ട​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്ന് റോ​ഡു​ക​ൾ​ക്ക് മ​ധ്യേ സ്ഥി​തി ചെ​യ്യു​ന്ന 14.5 ഏ​ക്ക​ർ സ്ഥ​ലം ഇ​ന്ന​ത്തെ അ​നു​സ​രി​ച്ച് 290 കോ​ടി രൂ​പ വ​രും.
കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​നു സ്ഥ​ലം ക​ണ്ടെ​ത്തി​യ​തും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തേ​വ​രെ ന​ട​ത്തി​യ​തും. കേ​ന്ദ്ര പ​ദ്ധ​യി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണ​വും ന​ട​ന്നു​വ​രു​ന്നു.
ഇ​വ​യെ​ല്ലാം പ്ര​ത്യേ​ക സ​മി​തി​യു​ടെ കീ​ഴി​ലാ​കു​മെ​ന്ന തീ​രു​മാ​നം അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും മോ​ഹ​ൻ​രാ​ജ് പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന​താ​യി ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ എ.​സു​രേ​ഷ്കു​മാ​ർ.കി​ഫ്ബി​യി​ൽ നി​ന്ന് പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച ഒ​രു വി​വ​ര​ങ്ങ​ളും ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യും സം​സ്ഥാ​ന കാ​യി​ക വ​കു​പ്പു​മാ​യി ഉ​ണ്ടാ​ക്കേ​ണ്ട ധാ​ര​ണാ​പ​ത്രം ന​ഗ​ര​സ​ഭ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ലു​ള്ള കൈ​ക​ട​ത്ത​ലാ​ണ്.
ന​ഗ​ര​സ​ഭ​യ്ക്ക് യാ​തൊ​രു അ​വ​കാ​ശ​വും ഇ​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ച​ത്.
400 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ന്‍റെ സ്ഥ​ലം യാ​തൊ​രു അ​വ​കാ​ശ​വും യാ​തൊ​രു അ​വ​കാ​ശ​വും ന​ഗ​ര​സ​ഭ​യ്ക്ക് ഇ​ല്ലാ​താ​ക്കു​ന്ന ത​ര​ത്തി​ൽ ന​ൽ​കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സു​രേ​ഷ് കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.