ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​രു​ന്താ​ട്ടം
Friday, October 23, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: ഏ​ക് ഭാ​ര​ത് ശ്രേ​ഷ്ഠ ഭാ​ര​ത് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ പു​രാ​ത​ന ക​ലാ രൂ​പ​മാ​യ പ​രു​ന്താ​ട്ടം ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കു​ട്ടി​ക​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ച്ചു.
കോ​ന്നി പി​എ​സ് വി​പി​എം സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഭി​ന​വ് ദി​ലീ​പ് പ​രു​ന്താ​യി വേ​ഷ​മി​ട്ടു. ഓ​ണ്‍​ലൈ​നാ​യാ​ണ് ഈ ​പ​രി​പാ​ടി ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വീ​ക്ഷി​ച്ച​ത്.
ഇ​ന്ത്യ​യി​ലെ വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും പൈ​തൃ​ക ക​ല​ക​ളെ കു​റി​ച്ച് പ​ര​സ്പ​ര ധാ​ര​ണ കൈ​വ​രി​ക്കു​ന്ന​തി​നും ഉ​ദ്ദേ​ശി​ച്ച് ന​ട​പ്പാ​ക്കു​ന്ന​താ​ണ് ഏ​ക് ഭാ​ര​ത്
ശ്രേ​ഷ്ഠ ഭാ​ര​ത് പ്രോ​ഗ്രാം. കേ​ര​ളം, ഹി​മ​ച​ൽ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ന​ലെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.
പ​ത്ത​നം​തി​ട്ട ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ ഏ​താ​നും ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. ക​ല​ഞ്ഞൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ലെ ഇ​ഷ ജാ​സ്മി​ൻ,
അ​ധീ​ന എ​ന്നീ കു​ട്ടി​ക​ളും പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്വാ​തി എ​സ് നാ​യ​രും, സ്നേ​ഹ എ​സ് നാ​യ​രും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. സ​മ​ഗ്ര ശി​ക്ഷ പ്രോ​ജ​ക്റ്റ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. അ​നി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​സ് മാ​ത്യു, കോ​ന്നി ബി​പി​സി ലേ​ഖ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.