വെ​ച്ചൂ​ച്ചി​റ പോ​ളി​ടെ​ക്നി​ക് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം 27ന്
Friday, October 23, 2020 10:18 PM IST
വെ​ച്ചൂ​ച്ചി​റ: ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്കി​ന്‍റെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 27 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും.
മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശി​ലാ​ഫ​ല​ക അ​നാ​ശ്ചാ​ദ​നം രാ​ജു ഏ​ബ്ര​ഹാം എം ​എ​ൽ​എ നി​ർ​വ​ഹി​ക്കും.

ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ സ്ക​റി​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ജി. ക​ണ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ബി​ൽ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. മൂ​ന്ന് നി​ല​ക​ളി​ലാ​യി ന​ടു​മു​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യാ​ണ്

മ​നോ​ഹ​ര​മാ​യ പോ​ളി​ടെ​ക്നി​ക് കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​വ​യ്ക്കെ​ല്ലാം​കൂ​ടി 15 കോ​ടി രൂ​പ​യോ​ള​മാ​ണ് വി​നി​യോ​ഗി​ച്ച​ത്.