അ​ടി​സ്ഥാ​ന വി​ക​സ​ന​ങ്ങ​ള്‍​ക്കൊ​പ്പം സാം​സ്‌​കാ​രി​ക മു​ന്നേ​റ്റ​വും ഉ​ണ്ടാ​ക​ണം: മു​ഖ്യ​മ​ന്ത്രി ‌
Thursday, October 22, 2020 11:39 PM IST
പ​ത്ത​നം​തി​ട്ട: അ​ടി​സ്ഥാ​ന വി​ക​സ​ന​ങ്ങ​ള്‍​ക്കൊ​പ്പം സാം​സ്‌​കാ​രി​ക മു​ന്നേ​റ്റ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നൂ​റു ദി​ന ക​ര്‍​മ​പ​ദ്ധ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മൂ​ലൂ​ര്‍ സ്മാ​ര​കം സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌

സാം​സ്‌​കാ​രി​ക മു​ന്നേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 49 ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് മൂ​ലൂ​ര്‍ സ്മാ​ര​ക സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്. കോ​വി​ഡ് മൂ​ലം ടൂ​റി​സം മേ​ഖ​ല​യി​ല്‍നി​ന്നും 25000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ക​ഴി​യ​ത്ത​ക്ക രീ​തി​യി​ലാ​ണ് ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 26 ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ച​ത്. ‌
മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ മ​ന്ത്രി കെ. ​രാ​ജു വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, മൂ​ലൂ​ര്‍ സ്മാ​ര​ക പ്ര​സി​ഡ​ന്‍റ് കെ.​സി രാ​ജ​ഗോ​പാ​ല്‍, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ അ​നി​ല്‍, മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​നീ​ത അ​നി​ല്‍, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി​ങ്കി ശ്രീ​ധ​ര്‍, മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ.‍ ബാ​ല​ന്‍, ഡി​ടി​പി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, അ​ജി അ​ല​ക്‌​സ്, മൂ​ലൂ​ര്‍ സ്മാ​ര​കം സെ​ക്ര​ട്ട​റി പ്ര​ഫ. ഡി ​പ്ര​സാ​ദ്, ഡി​ടി​പി​സി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍. ശ്രീ​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌