പാ​റ​പ്പൊ​ടി യാ​ത്ര​ക്കാ​ർ​ക്ക് ശ​ല്യ​മാ​കു​ന്നു ‌
Thursday, October 22, 2020 11:39 PM IST
‌മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി - തി​രു​വ​ല്ല റോ​ഡി​ൽ കു​തി​ച്ചു പാ​യു​ന്ന ടി​പ്പ​റി​ൽ നി​ന്നും വീ​ഴു​ന്ന പാ​റ​പ്പൊ​ടി കാ​ര​ണം പൊ​ടി ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു.
ഇ​തു മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രും വ്യാ​പാ​രി​ക​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടി​ലാ​ണ്. പാ​റ​പ്പൊ​ടി മൂ​ടാ​തെ ലോ​റി​ക​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​താ​ണ് വ​ഴി​യി​ൽ പാ​റ​പ്പൊ​ടി വീ​ഴാ​ൻ കാ​ര​ണം. ‌