റാ​ന്നി പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു ; നി​ര്‍​മാ​ണച്ചെ​ല​വ് 27 കോ​ടി രൂ​പ ‌
Thursday, October 22, 2020 11:39 PM IST
റാ​ന്നി: പന്പാനദിക്കു കുറു കെ റാ​ന്നിയിൽ രണ്ടാമ ത്തെ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ റോ​ഡി​നു സ​മാ​ന്ത​ര​മാ​യി റാ​ന്നി ബ്ലോ​ക്കു​പ​ടി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച് ഉ​പാ​സ​ന​ക്ക​ട​വി​ല്‍ എ​ത്തു​ന്ന പാ​ലം ടൗണിലെ ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്. ‌

2016-2017 കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്നും 27 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. 317 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ നീ​ളം.

പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത​യോ​ടു​കൂ​ടി 12 മീ​റ്റ​ര്‍ വീ​തി​യു​മാ​ണു നി​ര്‍​മാ​ണം. ജി​ല്ല​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ പാ​ല​മാ​ണി​ത്. സം​സ്ഥാ​ന പാ​ത​യാ​യ പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ല്‍ ബ്ലോ​ക്കു​പ​ടി മു​ത​ല്‍ റാ​ന്നി ടൗ​ണ്‍ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​നും മ​ല്ല​പ്പ​ള്ളി, കോ​ഴ​ഞ്ചേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പ്പെ​ടാ​തെ യാ​ത്ര​ചെ​യ്യാ​നും ഈ ​പാ​ലം സ​ഹാ​യ​ക​​മാ​കും.‌

പ​മ്പാ​ന​ദി​ക്ക് ന​ടു​വി​ല്‍ 45 മീ​റ്റ​റി​ല്‍ മൂ​ന്നു സ്പാ​നു​ക​ള്‍ ഉ​ള്ള ആ​ര്‍​ച്ച് ബ്രി​ഡ്ജും ഇ​രു ക​ര​ക​ളി​ലു​മാ​യി 26 മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള ഏ​ഴു സ്പാ​നു​ക​ളു​മാ​യാ​ണു രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.
ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ബി​എം ആ​ന്‍​ഡ് ബി​സി വ​ര്‍​ക്കും ആ​വ​ശ്യ സ്ഥ​ല​ങ്ങ​ളി​ല്‍ സം​ര​ക്ഷ​ണ ഭി​ത്തി​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണു പാ​ല​ത്തി​നു​ള്ള സ​മീ​പ​ന പാ​ത വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ‌

വെ​ള്ള​ത്തി​ലു​ള്ള ഓ​പ്പ​ണ്‍ ഫൗ​ണ്ടേ​ഷ​ന്‍ ഒ​ഴി​കെ​യു​ള്ള പൈ​ലിം​ഗ് പ്ര​വൃ​ത്തി​ക​ളും പൈ​ല്‍ ക്യാ​പ്പി​ന്‍റെ പ്ര​വൃ​ത്തി​യും ഇ​തി​നോ​ട​കം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. പി​യ​റി​ന്‍റെ പ്ര​വൃ​ത്തി​യും ക​ര​യി​ലു​ള്ള പൈ​ലിം​ഗി​ന്‍റെ പ്ര​വൃ​ത്തി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു. 56 പൈ​ലു​ക​ളി​ല്‍ 48 എ​ണ്ണം പൂ​ര്‍​ത്തീ​ക​രി​ച്ചു.

ആ​റു പൈ​ലു​ക​ള്‍ ക്യാ​പ്പ് പൂ​ര്‍​ത്തീ​ക​രി​ച്ചു. അ​ഞ്ച് പി​യ​റു​ക​ളും ആ​റ് ഗ​ര്‍​ഡ​റു​ക​ളു​ടെ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​യി. രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് പു​തി​യ പാ​ല​ത്തി​ന് നി​ര്‍​മാ​ണാ​നു​മ​തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​ത്. ‌