കു​ന്ന​ന്താ​നം സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌
Thursday, October 22, 2020 11:39 PM IST
‌കു​ന്ന​ന്താ​നം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 25 വ​ർ​ഷം മു​മ്പ് വാ​ങ്ങി​യ 50 സെ​ന്‍റ് സ്ഥ​ല​ത്ത് കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് സ്റ്റേ​ഡി​യം ഒ​രു​ങ്ങി. 25 ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി, വോ​ളി​ബോ​ൾ, ബാ​ഡ്മി​ന്‍റ​ൺ, ഷ​ട്ടി​ൽ കോ​ർ​ട്ട് എ​ന്നി​വ​യാ​ണ് ഇ​ള​പ്പു​ങ്ക​ൽ സ്ഥ​ല​ത്ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സ്റ്റേ​ഡി​യം നാ​ടി​ന് സ​മ​ർ​പ്പ​ണം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ‌

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി. സു​ബി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​നി കെ.​പി​ള്ള, എ​സ്. ശ്രീ​ലേ​ഖ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൾഎ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌‌