പ്ര​ള​യ നാ​ശ​ന​ഷ്ടം: നാ​ല് പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ള്‌ പു​ന​ര്‍​നി​ര്‍​മി​ക്കു​ന്നു ‌
Thursday, October 22, 2020 11:37 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി അ​നു​ഭ​വി​ച്ച ജി​ല്ല​യി​ലെ നാ​ലു പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. പ്ര​ള​യ​ക്കെ​ടു​തി​മൂ​ലം നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ള്ള​തും മു​പ്പ​തോ അ​തി​ല​ധി​ക​മോ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ള്‍ അ​ധി​വ​സി​ക്കു​ന്ന​തു​മാ​യ കോ​ള​നി​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​മാ​ണു ന​ട​ക്കു​ന്ന​ത്. ‌
പ്ര​ള​യ​ക്കെ​ടു​തി​മൂ​ലം ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ആ​കെ എ​സ്റ്റി​മേ​റ്റ് തു​ക​യ്ക്കു പ​രി​ധി​യി​ല്ലെ​ങ്കി​ലും എ​സ്റ്റി​മേ​റ്റ് ഒ​രു കോ​ടി രൂ​പ​യി​ല്‍ കൂ​ടു​ന്ന​പ​ക്ഷം ഭ​വ​ന പു​ന​രു​ദ്ധാ​ര​ണം അ​ത്യാ​വ​ശ്യ വീ​ടു​ക​ള്‍​ക്കാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ നി​ര്‍​മി​തി കേ​ന്ദ്ര​മാ​ണു നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി.‌
ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പേ​ര​ങ്ങാ​ട്ട്‌​മെ​യ്ക്കു​ന്ന്, തു​മ്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടം കോ​ള​നി, മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​വേ​ലി​ച്ചി​റ, തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ അ​ടു​മ്പ​ട എ​ന്നീ പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളി​ലാ​ണു പു​ന​ര്‍​നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. പേ​ര​ങ്ങാ​ട്ട്‌​മെ​യ്ക്കു​ന്ന് കോ​ള​നി​ക്ക് 82,16,794 രൂ​പ, മു​ട്ടം കോ​ള​നി 89,86,523 രൂ​പ, പ​ന്നി​വേ​ലി​ച്ചി​റ കോ​ള​നി 76,20,788 രൂ​പ, അ​ടു​മ്പ​ട കോ​ള​നി​ക്ക് 98,53,794 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.‌