ആ​തി​ര​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ ‌‌
Thursday, October 22, 2020 11:37 PM IST
പ​ന്ത​ളം: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ ആ​തി​ര മ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ആ​കു​ന്നു. ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും ര​ണ്ടുല​ക്ഷം രൂ​പ ഇ​തി​നാ​യി അ​നു​വ​ദി​ച്ചു.‌

പ​ന്ത​ളം കു​ര​മ്പാ​ല ആ​തി​ര​മ​ല​യി​ലെ ഐ​എ​ച്ച്ഡി​പി കോ​ള​നി​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത പ​ഴ​യ പ​മ്പ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും, പൈ​പ്പ് ലൈ​ന്‍ വ​ലി​ക്കു​ന്ന​തി​നും, വാ​ട്ട​ര്‍ ടാ​ങ്ക് ഇ​രി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് മേ​ല്‍​ക്കൂ​ര സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.